Pushpa : കെജിഎഫിനും മേലെയാകണം; തിരക്കഥ മാറ്റിയെഴുതാൻ സംവിധായകൻ, പുഷ്പ രണ്ടാം ഭാ​ഗം ഷൂട്ടിങ് നിർത്തി

Published : Apr 26, 2022, 05:57 PM ISTUpdated : Apr 26, 2022, 06:02 PM IST
Pushpa : കെജിഎഫിനും മേലെയാകണം; തിരക്കഥ മാറ്റിയെഴുതാൻ സംവിധായകൻ, പുഷ്പ രണ്ടാം ഭാ​ഗം  ഷൂട്ടിങ് നിർത്തി

Synopsis

ആദ്യഭാ​ഗത്തേക്കാൾ വലിയ കാൻവാസിൽ പുഷ്പയുടെ രണ്ടാം ഭാ​ഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനം പുഷ്പയ്ക്ക് പുതിയ തിരക്കഥ വരുന്നതിനിടെ അല്ലു അർജുൻ മറ്റൊരു ചിത്രത്തിലഭിനയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ല്ലു അർജുൻ ആരാധകരെ കോരിത്തരിപ്പിച്ച ചിത്രമാണ് പുഷ്പ. തെന്നിന്ത്യയിലും ബോളിവുഡിലും വൻവിജയം നേടിയ ചിത്രത്തിലെ ​ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു. രണ്ട് ഭാ​ഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗം തുടങ്ങിയിരുന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ച്  ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ് സംവിധായകൻ സുകുമാർ. യാഷ് നായകനായ കെജിഎപ് ചാപ്റ്റർ രണ്ടിന്റെ വൻവിജയമാണ് പുഷ്പ-2 ഷൂട്ടിങ് നിർത്തിവെക്കാൻ കാരണമെന്നതാണ് കൗതുകം. കെജിഎഫിന് മുകളിൽ പോകുന്നതാകണം പുഷ്പ-2 എന്ന സംവിധായകന്റെ ആ​ഗ്രഹത്തെ തുടർന്ന് തിരക്കഥയിൽ മാറ്റം വരുത്തി വീണ്ടും ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

മികച്ച മേക്കിങ്ങിനൊപ്പം ശക്തമായ തിരക്കഥയുമുണ്ടെങ്കിലേ കെജിഎഫിനും അപ്പുറം ചിത്രത്തെ എത്തിക്കാനാകൂ എന്ന ബോധ്യമാണ് സംവിധായകനെ ചിത്രീകരണം നിർത്തിവെക്കാൻ പ്രചോദിപ്പിച്ചത്. തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാ​ഗത്തിന് ലഭിച്ചത്. ഹിന്ദിയിൽ നിന്ന് മാത്രം 100 കോടി രൂപയാണ് പുഷ്പ നേടിയത്. അതേസമയം 300 കോടിയാണ് കെ.ജി.എഫ് രണ്ടാം ഭാ​ഗം ഉത്തരേന്ത്യയിൽ നിന്ന് വാരിക്കൂട്ടിയത്. തെന്നിന്ത്യയിലും ഉത്തരേന്ത്യയിലും കെജിഎഫ് ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടുകയാണ്. റോക്കി ഭായിയെ ഇന്ത്യയിലെ മുഴുവൻ സിനിമാ പ്രേമികളും ഏറ്റെടുത്തുവെന്ന തെളിവാണ് ചിത്രത്തിന്റെ കൂറ്റൻ വിജയം. 

ആദ്യഭാ​ഗത്തേക്കാൾ വലിയ കാൻവാസിൽ പുഷ്പയുടെ രണ്ടാം ഭാ​ഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനം പുഷ്പയ്ക്ക് പുതിയ തിരക്കഥ വരുന്നതിനിടെ അല്ലു അർജുൻ മറ്റൊരു ചിത്രത്തിലഭിനയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായി 100 ദിവസമാണ് അല്ലു അർജുൻ നൽകിയിരിക്കുന്നത്. മലയാളം സൂപ്പർ താരം ഫഹദ് ഫാസിലാണ് പ്രതിനായകൻ. ഇരുവരും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാം ഭാ​ഗമെന്ന് ഒന്നാം ഭാ​ഗം അവസാനിച്ചപ്പോൾ സൂചന നൽകിയിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും