Rimi Tomy : വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് വീഡിയോയുമായി റിമി ടോമി

By Web TeamFirst Published Apr 26, 2022, 4:57 PM IST
Highlights

വിവാഹിതയാകാൻ പോകുന്നുവെന്ന വാര്‍ത്തകളോട് റിമി ടോമിയുടെ പ്രതികരണം (Rimi Tomy).

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നുവെന്ന് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. സ്വന്തം യൂ ട്യൂബ് ചാനലിലുടെയാണ് റിമി ടോമി സത്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത് (Rimi Tomy). 

'കല്യാണം ആയോ റിമി?' എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു കോളുകളാണ്. ടൈറ്റിലില്‍ പറഞ്ഞതു പോലെ  ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചുചോദിക്കുന്നത്. എന്തുകൊണ്ട് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത് എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാൻ നിങ്ങളോട് പറയാതിരിക്കുമോ എന്നും റിമി ടോമി ചോദിക്കുന്നു.

ഇപ്പോള്‍ ഇങ്ങനെയൊക്കെയങ്ങ് ഞാൻ പോകുന്നു. എന്തെങ്കിലും പുതിയ കാര്യങ്ങളൊക്കെ വരുമ്പോള്‍ ആദ്യം ഞാൻ നിങ്ങളുടെയടുത്ത് പറയും. അപ്പോള്‍ വിശ്വസിച്ചാല്‍ മതി കേട്ടോ. അപ്പോള്‍ കല്യാണം ഒന്നും ആയില്ല എന്നും റിമി ടോമി പറയുന്നു.

ഇപ്പോള്‍ ഞാൻ ഇങ്ങനെയങ്ക് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ എന്നും പറഞ്ഞാണ് റിമി ടോമി വീഡിയോയില്‍ പറഞ്ഞുനിര്‍ത്തുന്നത്.

Read More : 'ആരോ വിരല്‍ മീട്ടി', മനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമി

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്‍ടപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ് 'ആരോ വിരല്‍ മീട്ടി' എന്ന ഗാനം. 'പ്രണയവര്‍ണങ്ങള്‍' എന്ന സിനിമയിലേതാണ് ഗാനം. സിനിമ പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഇത്രയായിട്ടും എല്ലാവരും പാടികേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനം.  'ആരോ വിരല്‍ മീട്ടി' എന്ന ഗാനത്തിന് അതിമനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമി എത്തിയിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയാണ് സിനിമയിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.  കെ ജെ യേശുദാസും കെ എസ് ചിത്രയുമാണ് ഗാനം ആലപിച്ചിച്ചത്. ഇതിന്റെ മനോഹരമായ കവര്‍ വേര്‍ഷനുമായി റിമി ടോമിയും രംഗത്ത് എത്തിയത്. അതിമനോഹരമായ ദൃശ്യങ്ങളും പാട്ടിന് ചാരുതയേകുന്നു.

 അമോഷ് പുതിയാറ്റില്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

 പ്രണവ് കെ എസ് പ്രോഗ്രാമിംഗ്. സായ് പ്രകാശ് മിക്സിംഗ് നിര്‍വഹിച്ചിരിക്കുന്നത്. മാസ്റ്ററിഗും സായ് പ്രകാശാണ്.  യഥാര്‍ഥ പാട്ടിനെ മോശപ്പെടുത്താതെയാണ് റിമി ടോമിയുടെയും ഗാനം. 

ഗായികയായിട്ട് മാത്രമല്ല അഭിനേതാവായിട്ടും റിമി ടോമി വെള്ളിത്തിരയുടെ ഭാഗമായിട്ടുണ്ട്. 'തിങ്കള്‍ മുതല്‍ വെള്ളി വരെ'യില്‍ നായികയായ റിമി ടോമി നിരവധി ചിത്രങ്ങളില്‍ അതിഥി താരമായിട്ടുണ്ട്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത 'എന്നാലും ശരത്' ആണ് റിമി ടോമി ഏറ്റവും ഒടുവില്‍ അതിഥിയായി സ്വന്തം വേഷത്തില്‍ അഭിനയിച്ച ചിത്രം. ടെലിവിഷൻ ഷോകളിലുടെ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയുമാണ് റിമി ടോമി.

click me!