'പുഷ്‍പ'യിലെ 'അപകടകാരി'; ഫഹദിന് പിറന്നാളാശംസകളുമായി അല്ലു അര്‍ജുനും ടീമും

Published : Aug 08, 2021, 02:35 PM IST
'പുഷ്‍പ'യിലെ 'അപകടകാരി'; ഫഹദിന് പിറന്നാളാശംസകളുമായി അല്ലു അര്‍ജുനും ടീമും

Synopsis

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്

തെന്നിന്ത്യയിലെ രണ്ട് വന്‍ പ്രോജക്റ്റുകളുടെ ഭാഗമാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍. അല്ലു അര്‍ജുന്‍റെ പ്രതിനായകനായി എത്തുന്ന തെലുങ്ക് ചിത്രം 'പുഷ്‍പ'യാണ് അതിലൊന്ന്. മറ്റൊന്ന് കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്ര'മും. വിജയ് സേതുപതിയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റവുമാണ് പുഷ്‍പ. ഇപ്പോഴിതാ ഫഹദിന് പിറന്നാളാശംസകളുമായി 'പുഷ്‍പ'യുടെ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.

ഫഹദ് ഫാസിലിന്‍റെ കണ്ണ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്ന മനോഹരമായ പോസ്റ്ററില്‍. 'തിന്മ മുന്‍പ് ഇത്രയും അപകടകരമായിരുന്നില്ല' എന്ന വാചകവും പോസ്റ്ററില്‍ ഉണ്ട്. ട്വിറ്ററില്‍ പുറത്തിറക്കി മിനിറ്റുകള്‍ക്കുള്ളില്‍ വലിയ സ്വീകരണമാണ് ആരാധകര്‍ പോസ്റ്ററിന് നല്‍കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. സംവിധായകന്‍റേതാണ് രചനയും. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രദാസ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ എത്തും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി