Pushpa : ടെലിവിഷനിൽ ഇനി 'പുഷ്പ'യുടെ ആറാട്ട്; അല്ലു അർജുൻ ചിത്രത്തിന്റെ പ്രീമിയർ ഏഷ്യാനെറ്റിൽ

Published : Apr 16, 2022, 12:31 PM ISTUpdated : Apr 16, 2022, 12:32 PM IST
Pushpa : ടെലിവിഷനിൽ ഇനി 'പുഷ്പ'യുടെ ആറാട്ട്; അല്ലു അർജുൻ ചിത്രത്തിന്റെ പ്രീമിയർ ഏഷ്യാനെറ്റിൽ

Synopsis

അല്ലു അർജുനൊപ്പം മലയാളത്തിന്റെ ഫഹദ് ഫാസിലും തകർത്തഭിനയിച്ച ചിത്രമാണ് പുഷ്പ.  

തെന്നിന്ത്യൻ സിനിമയിലെ ബി​ഗ് ബജറ്റ് ചിത്രം പുഷ്പയുടെ(Pushpa) ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റില്‍. അല്ലു അർജുൻ(Allu Arjun) നാകനായി എത്തിയ ചിത്രം ഏപ്രിൽ 24ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തും. അഞ്ച് മണിക്കാണ് ഷോ ടൈം. അല്ലു അർജുനൊപ്പം മലയാളത്തിന്റെ ഫഹദ് ഫാസിലും തകർത്തഭിനയിച്ച ചിത്രമാണ് പുഷ്പ.

നിലവിൽ പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. സംവിധായകൻ സുകുമാർ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ഡയലോഗുകൾക്കാണ് ഏറെ പ്രാധാന്യം നൽകുന്നത് എന്നും പുഷ്പയുടെ ഡയലോഗുകൾ ഒരുക്കിയ ശ്രീകാന്ത് വൈസ അറിയിച്ചു.

പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ പുഷ്പ ബോക്സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തിരുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്. 

തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

 റിലീസിനൊരുങ്ങി 'പാപ്പൻ'; ട്രെയിലർ ഇന്നെത്തും, പ്രതീക്ഷയിൽ ആരാധകർ

രിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും(Suresh Gopi) സംവിധായകൻ ജോഷിയും(Joshiy) ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ(Paappan). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. 

ഇന്നാണ് പാപ്പന്റെ ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തുക. 6.30തോടെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിൽ പറയുന്നു. ട്രെയിലറിനായി കാത്തിരിക്കുന്നുവെന്നാണ് സുരേഷ് ​ഗോപി ആരാധകർ ഒന്നടങ്കം പറയുന്നത്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് സൂചനകൾ. 

മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. 

'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ