KGF 2 : 'താരങ്ങൾക്കല്ല, മേക്കിങ്ങിന് പണം മുടക്കണം'; 'കെജിഎഫ് 2'നെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ

Published : Apr 16, 2022, 08:48 AM IST
KGF 2 : 'താരങ്ങൾക്കല്ല, മേക്കിങ്ങിന് പണം മുടക്കണം'; 'കെജിഎഫ് 2'നെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ

Synopsis

കന്നഡയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളില്‍ നിന്നുമായി നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. 

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ കാത്തിരുന്ന ചിത്രമാണ് കെജിഎഫ് എന്ന(KGF 2) ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രം മികച്ച വിജയമാണ് കൈവരിക്കുന്നത്. മുൻ നിര ചിത്രങ്ങളെ പിന്നിലാക്കി ബോക്സ് ഓഫീസിലും ആദ്യ​ദിവസം ഹിറ്റടിച്ചു ഈ യാഷ് ചിത്രം. ഈ അവസരത്തിൽ സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ട്വീറ്റാണ് ശ്രദ്ധനേടുന്നത്. ചിത്രം ബോളിവുഡിന് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്നും സംവിധായകൻ ട്വീറ്റ് ചെയ്യുന്നു. 

''കെജിഎഫിന്റെ മോൺസ്റ്റർ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരിൽ പണം നശിപ്പിക്കുന്നതിന് പകരം നിർമ്മാണത്തിൽ മുടക്കിയാൽ മികച്ച നിലവാരവും മികച്ച ഹിറ്റുകളുള്ള സിനിമയുണ്ടാകും എന്നതിന്റെ തെളിവാണ്. റോക്കി ഭായ് മെഷീൻ ഗണ്ണുമായി മുംബൈയിൽ എത്തി വെടിയുതിർത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കളക്ഷനുമേൽ യഷ് വെടിയുതിർത്തിരിക്കുകയാണ്. സിനിമയുടെ ഫൈനൽ കളക്ഷൻ ബോളിവുഡിന് നേരെയുള്ള സാൻഡൽവുഡ് ന്യൂക്ലിയർ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്റെ കെജിഎഫ് 2 വെറുമൊരു ഗ്യാങ്സ്റ്റർ ചിത്രമല്ല. ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെയാണ്'', എന്നാണ് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്.

അതേസമയം, കെജിഎഫ് ചാപ്റ്റർ 2വിന്റെ ഇന്ത്യൻ ബോക്സോഫീസിലെ ആദ്യദിന കളക്ഷൻ അണിയറപ്രവത്തകർ പുറത്തുവിട്ടിട്ടുണ്ട്. കന്നഡയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. ഏതൊക്കെ റെക്കോര്‍ഡുകളാണ് ചിത്രം തകര്‍ത്തതെന്ന വിശകലനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. കേരളം ഉള്‍പ്പെടെ പല മാര്‍ക്കറ്റുകളിലും ചിത്രം റെക്കോര്‍ഡ് ഓപണിംഗ് ആണ് നേടിയത്. കേരളത്തില്‍ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. ചിത്രം 7.48 കോടിയാണ് നേടിയതെന്നാണ് ലഭ്യമായ കണക്കുകള്‍. 7.2 കോടി ആയിരുന്നു ഒടിയന്‍റെ കേരള ഫസ്റ്റ് ഡേ ഗ്രോസ്. 

കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്.  2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ