സിസിഎല്‍ വേദിയിൽ 'പുഷ്പക വിമാനം' ഇറങ്ങി; പ്രൗഢഗംഭീരമായ പോസ്റ്റര്‍ ലോഞ്ച്

Published : Mar 13, 2024, 04:40 PM IST
സിസിഎല്‍ വേദിയിൽ 'പുഷ്പക വിമാനം' ഇറങ്ങി; പ്രൗഢഗംഭീരമായ പോസ്റ്റര്‍ ലോഞ്ച്

Synopsis

പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.  സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി   എന്നിവരോടോപ്പം തുല്യവേഷത്തിൽ  മലയളത്തിലെ ഒരു പ്രമുഖ താരവും  അതിഥി താരമായി  എത്തുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്.

കൊച്ചി: രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ്  പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്ന ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന് . സിസിഎല്ലില്‍ ചെന്നൈ റിനോസ് V/S കേരള സ്‌ട്രൈക്കേഴ്‌സ് മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്. 

പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.  സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി  
എന്നിവരോടോപ്പം തുല്യവേഷത്തിൽ  മലയളത്തിലെ ഒരു പ്രമുഖ താരവും  അതിഥി താരമായി  എത്തുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്.  വേല എന്ന ചിത്രത്തിലൂടെ കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ലെന, സോഹൻ സീനുലാൽ, മനോജ്.കെ.യു,  ജയകൃഷ്ണൻ, ഹരിത് , മാസ്റ്റർ വസിഷ്ട് വാസു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

എം.പത്മകുമാർ, മേജർ രവി, ശ്രീകുമാർ മേനോൻ, സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.ജീവിതം ആഘോഷിച്ചു നടക്കുന്ന ചെറുപ്പക്കാരുടെ നിത്യജീവിതത്തിലേക്കാണ് ചിത്രം കണ്ണോടിക്കുന്നത്. നാം ശീലിച്ചുപോരുന്ന ദിനചര്യകളിൽ Oru minute മാറ്റം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

കിവിസോ മൂവീസാണ് ചിത്രത്തിത്തിന്റെ സഹ നിർമ്മാണം.  സന്ദീപ്  സദാനന്ദനും, ദീപു .എസ് .നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - രാഹുൽ രാജ്. ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – അഖിലേഷ് മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അഭിലാഷ് അർജ്ജുനൻ,  പ്രൊഡക്ഷൻ കൺകോളർ- പ്രശാന്ത് നാരായണൻ,കല സംവിധാനം - അജയ് മങ്ങാട്

കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ. മേക്കപ്പ് – ജിത്തു പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്  – പ്രസാദ് നമ്പ്യാങ്കാവ്, ആക്ഷൻ - കലൈ കിംഗ്സൺ , സ്റ്റണ്ട് സിൽവ, മാഫിയ ശശി, VFX - Panache, സൗണ്ട് ഡിസൈൻ -  ജിതിൻ ജോസഫ്, സ്റ്റീൽസ് - ജെഫിൻ  ബിജോയ്, മാർക്കറ്റിങ് - എന്റർടൈൻമെന്റ് കോർണർ , പി ആർ - ജിനു അനിൽകുമാർ, വൈശാഖ്, വാഴൂർ ജോസ്. ആരിഫ പ്രൊഡക്ഷൻസ് ചിത്രം  പ്രദർശനത്തിന് എത്തിക്കും.

ദുല്‍ഖര്‍ സല്‍മാന്‍ പിന്‍മാറി; കമല്‍ ചിത്രത്തിലെ റോള്‍ ഏല്‍പ്പിക്കാന്‍ മണിരത്നം തേടുന്നത് ഈ സൂപ്പര്‍താരത്തെ.!

'ഞാനാണിവിടെ അധികാരി, എല്ലാര്‍ക്കും മേധാവി': പവര്‍ റൂം അധികാരം കേട്ട് വണ്ടറടിച്ച് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍.!
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'