Putham Pudhu Kaalai Vidiyaadhaa : 'പുത്തം പുതു കാലൈ വിടായതാ'യില്‍ ഐശ്വര്യ ലക്ഷ്‍മിയും ജോജുവും- ട്രെയിലര്‍

Web Desk   | Asianet News
Published : Jan 04, 2022, 05:29 PM IST
Putham Pudhu Kaalai Vidiyaadhaa : 'പുത്തം പുതു കാലൈ വിടായതാ'യില്‍ ഐശ്വര്യ ലക്ഷ്‍മിയും ജോജുവും- ട്രെയിലര്‍

Synopsis

'പുത്തം പുതു കാലൈ വിടായതാ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു.  

ആമസോണ്‍ പ്രൈം വീഡിയോ ആന്തോളജി ചിത്രമാണ് 'പുത്തം പുതു കാലൈ വിടായതാ'. ഐശ്വര്യ ലക്ഷ്‍മി, ലിജോ മോള്‍, ജോജു ജോര്‍ജ് എന്നിവര്‍ അഭിനയിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ക്കും ആകാംക്ഷയുള്ളതാണ് 'പുത്തം പുതു കാലൈ വിടായത'. ഇതിനകംതന്നെ തമിഴകത്തും ശ്രദ്ധേയരായ താരങ്ങളായതിനാല്‍ 'പുത്തം പുതു കാലൈ വിടായതി'ല്‍ പ്രതീക്ഷയുണ്ട്. ഇപോഴിതാ 'പുതു കാലൈ വിടായതാ' ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

അഞ്ച് കഥകളായിട്ടാണ് ആന്തോളജി ചിത്രം എത്തുക. അഞ്ച് സംവിധായകരുമാണ് ആന്തോളജി ചിത്രം ചെയ്‍തിരിക്കുന്നത്. ബാലാജി മോഹൻ, ഹലിത ഷമീൻ, മധുമിത, റിച്ചാര്‍ഡ് ആന്റണി, സൂര്യ കൃഷ്‍ണ എന്നിവരാണ് സംവിധായകരായി എത്തുമ്പോള്‍ ഗൗരി കിഷൻ, അര്‍ജുൻ ദാസ്, സന്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഐശ്വര്യ ലക്ഷ്‍മി നായികയായ ചിത്രം  'അര്‍ച്ചന 31 നോട്ട് ഔട്ട്'  ഫെബ്രുവരി നാലിനും റിലീസ് ചെയ്യാനിരിക്കുകയാണ്.

മാർട്ടിൻ പ്രക്കാട്ട്, സിബി ചവര, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയല്‍ ജോ

ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'അര്‍ച്ചന 31 നോട്ട് ഔട്ട്' ഐശ്വര്യ ലക്ഷ്‍മി ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്.

ജോജു ജോര്‍ജാകട്ടെ 'മധുര'മെന്ന ചിത്രം മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാകും. സോണി ലിവില്‍ റിലീസ് ചെയ്‍ത ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോജു ജോര്‍ജാണ്. ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. സൂര്യ നായകനായി അഭിനയിച്ച ചിത്രം  'ജയ് ഭീമി'ല്‍ മികച്ച പ്രകടനം നടത്തിയതിന്റെ സന്തോഷത്തിലാണ് ലിജോ മോള്‍  തമിഴകത്ത് വീണ്ടും എത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

7 പേർ വട്ടം കൂടിയിരിക്കുന്നതാണോ പ്രൊമോഷൻ? എ​ഗ്രിമെന്റിൽ അക്കാര്യം ഉണ്ട്, പക്ഷേ..; നിലപാടറിയിച്ച് അനൂപ് മേനോൻ
ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്