രണ്ടാം വാരത്തിലും ഹൗസ്ഫുൾ; പ്യാലി പ്രദർശനം തുടരുന്നു

Published : Jul 19, 2022, 04:49 PM IST
രണ്ടാം വാരത്തിലും ഹൗസ്ഫുൾ; പ്യാലി പ്രദർശനം തുടരുന്നു

Synopsis

അഞ്ചുവയസ്സുകാരി പ്യാലിയുടെയും അവളുടെ സഹോദരൻ സിയയുടെയും കഥ പറയുന്ന പ്യാലി നിറ‍ഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു. ജൂലൈ എട്ടിനാണ് ചിത്രം റിലീസിന് എത്തിയത്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്യാലി നേടിയിരുന്നു.

വമ്പൻ താരങ്ങളോ വലിയ ബജറ്റോ ഇല്ലാതെ സിനിമ തീയേറ്ററുകൾ ഹൗസ്ഫുൾ ആക്കുകയാണ് പ്യാലി. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന പ്യാലി രണ്ടാംവാരത്തിലും മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. അഞ്ചു വയസുകാരിയായ കൊച്ചു പെൺകുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമായ പ്യാലി ജൂലൈ എട്ടിനാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

കലാസംവിധാനം, മികച്ച ബാലതാരം കാറ്റ​ഗറികളിൽ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സഹോദരൻ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിട പറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് പ്യാലി നിർമ്മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്.

ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നിർമ്മാതാവ്  - സോഫിയ വർഗ്ഗീസ് & വേഫെറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ - ഗീവർ തമ്പി, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, പ്രൊഡക്‌ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിൻ മോഹൻ, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്സ്   - WWE, അസോസിയേറ്റ് ഡയറക്ടർ - അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് - ഫസൽ എ. ബക്കർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ടൈറ്റിൽസ്  - വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ - സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ - വിഷ്ണു നാരായണൻ. പി ആർ ഓ - പ്രതീഷ് ശേഖർ.

 

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ