'അച്ചു'വും 'ഇജോ'യും വീണ്ടും ഒരുമിച്ച്; 'ക്വീന്‍ എലിസബത്ത്' വരുന്നു

Published : Jul 15, 2023, 08:34 PM IST
'അച്ചു'വും 'ഇജോ'യും വീണ്ടും ഒരുമിച്ച്; 'ക്വീന്‍ എലിസബത്ത്' വരുന്നു

Synopsis

ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

ചില ശ്രദ്ധേയ ചിത്രങ്ങളില്‍ ഒരുമിച്ചെത്തിയ പ്രേക്ഷകപ്രിയം നേടിയ ജോഡിയാണ് മീര ജാസ്മിന്‍- നരെയ്ന്‍. അച്ചുവിന്‍റെ അമ്മയും ഒരേ കടലും മിന്നാമിന്നിക്കൂട്ടവുമൊക്കെ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഈ കോമ്പോ വീണ്ടും ഒരുമിച്ച് സ്ക്രീനില്‍ എത്തുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിനും നരെയ്നും ഒന്നിക്കുന്നത്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയ്‍നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. 

താന്‍ ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം. പത്മകുമാർ ഒരുക്കുന്ന ചിത്രമാണിത്. മീര ജാസ്മിന്‍റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും അണിയറക്കാര്‍ അറിയിക്കുന്നു. സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചുകാരന്‍ അലക്സ് എന്ന കഥാപാത്രമായാണ് നരെയ്ന്‍ എത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത, ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മൽസ്യബന്ധന തൊഴിലാളിയുടെ വേഷത്തിനു ശേഷം നരെയ്ന്‍ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമായിരിക്കും 'ക്വീൻ എലിസബത്തി'ലെ അലക്സ്. 

ചിത്രീകരണം പൂർത്തിയാക്കിയ ഫാമിലി ഡ്രാമ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ്‌ ഈ ചിത്രത്തിന്റെ നിർമാണം നിർവ്വഹിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന.

ശ്വേത മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ , ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം ജിത്തു ദാമോദർ, സംഗീത സംവിധാനം രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, എഡിറ്റർ അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല, സ്റ്റിൽസ് ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ് ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ മനു.

ALSO READ : സൗബിൻ നടന്‍, ദര്‍ശന നടി, ലിജോ സംവിധായകന്‍; വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ