'ചങ്കിടിപ്പാണ് ലാലേട്ടൻ': മോഹന്‍ലാലിന്‍റെ ജന്മദിനത്തിൽ ക്വിസ് വിരുന്നുമായി ക്വിസിഷ്യൻ മൃദുൽ

Published : May 21, 2024, 06:19 PM IST
'ചങ്കിടിപ്പാണ് ലാലേട്ടൻ': മോഹന്‍ലാലിന്‍റെ ജന്മദിനത്തിൽ ക്വിസ് വിരുന്നുമായി ക്വിസിഷ്യൻ മൃദുൽ

Synopsis

"ചങ്കിടിപ്പാണ് ലാലേട്ടൻ" ; The complete quiz on the complete actor എന്ന പേരിലാണ് മത്സരം. 

കോഴിക്കോട്: മോഹൻലാലിന്‍റെ 64 ആം ജന്മദിനം ആഘോഷമാക്കാൻ 64 ചോദ്യങ്ങളുടെ ഒരു ക്വിസ് വിരുന്നൊരുക്കുകയാണ് മൃദുൽ.എം.മഹേഷ്‌ എന്ന ക്വിസിഷ്യൻ.  നടനവിസ്മയത്തിനൊരു വേറിട്ട പിറന്നാൾ സമ്മാനം എന്ന ചിന്തയിൽ നിന്നുമാണ് ലാലേട്ടൻ്റെ അഭിനയജീവിതത്തിലെ ഏടുകൾ കോർത്തിണക്കി ഒരു 'ട്രിബ്യൂട്ട് ക്വിസ് ' എന്ന ആശയം ഉടലെടുക്കുന്നത്. 

"ചങ്കിടിപ്പാണ് ലാലേട്ടൻ" ; The complete quiz on the complete actor എന്ന പേരിലാണ് മത്സരം. ലാലേട്ടനെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആസ്വദിച്ച് പങ്കെടുക്കാവുന്ന ഒരു ഫൺ ഗെയിം പോലെയാണ് മൃദുൽ.എം.മഹേഷ്‌ ഈ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്.മുൻപും ഇത്തരത്തിൽ വ്യത്യസ്തമായ ക്വിസ് പരീക്ഷണങ്ങൾ കൊണ്ടു ശ്രദ്ധേയമാണ് മൃദുൽ. 

കേരളത്തിലെ ആദ്യത്തെ കല്യാണക്വിസ്സ് ആർ.ജെ സൂരജ്-അക്ഷയ ദമ്പതികളുടെ കല്യാണത്തിന്, പിറന്നാൾ ക്വിസ് തങ്കം സിനിമ ബാലനടിയായ നന്ദിതയുടെ പിറന്നാളിന്, ഇന്ത്യൻ ഡയറി അസോസിയേഷന് വേണ്ടി ക്ഷീരകർഷകർക്കായി പാൽ ക്വിസ്, ക്വിസ്സും പാട്ടും മെന്റലിസവും ചേർത്ത ട്രയം ഷോ ഇങ്ങനെ പരീക്ഷണങ്ങളുടെ നിര നീണ്ടതാണ്. നിലവിൽ ഇന്‍റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷൻ ഏഷ്യ കേരള കോർഡിനേറ്ററായ മൃദുലിന്റെ ലക്ഷ്യം ക്വിസ്സിനെ ജനപ്രിയമാക്കുക, ക്വിസ് ബുദ്ധിജീവികളുടെ കളിയല്ല എന്നും ഓർമശക്തിയുടെ മാത്രം കളിയല്ല എന്നും തെളിയിക്കലാണ്. 

ക്വിസ് ഉപയോഗിച്ചു ലാറ്ററൽ തിങ്കിങ്,ഒബ്സെർവഷൻ,പ്രോബ്ലം സോൾവിങ്,അപ്റിട്യൂഡ് ഡെവലപ്പ്മെന്റ് തുടങ്ങിയ വിവിധ കഴിവുകൾ വളർത്താനുള്ള പദ്ധതി രൂപീകരിച്ചിട്ടുണ്ട്.  മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, എഡ്യൂക്കേഷണൽ, സൈക്കോളജിക്കൽ ടൂളുകൾ ആയി ക്വിസ്സിനെ പരുവപ്പെടുത്തിയിട്ടുമുണ്ട്.  ഏഷ്യാനെറ്റ് 'whiz Kid' ക്വിസ് ഷോ ഹോസ്റ്റ് ആയിരുന്ന മൃദുൽ  'ക്വിസ്സാരിയോ' എന്ന ഗെയിമിഫിക്കേഷൻ സ്ഥാപനം നടത്തുന്നു.

മെയ് 21 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന ലാലേട്ടൻ ക്വിസ് മത്സരം രാത്രി 9:00 മണിക്ക് Qupee Play പ്ലാറ്റ്ഫോമിലൂടെയാണ് സംഘടിപ്പിക്കുന്നത്.  The complete actor കൂട്ടായ്മയും ആയുർപ്രഭവ ഗ്രൂപ്പുമാണ് മത്സരത്തിനായി കൈ കോർക്കുന്നത്.

മോഹൻലാലിന്‍റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസൺ 6

'ലാലേട്ടന് ഒരു പിറന്നാൾ സമ്മാനം'; കുറിപ്പുമായി മന്ത്രി റിയാസ്

PREV
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ