
നവാഗതനായ ആനന്ദ് കൃഷ്‍ണ രാജ് സംവിധാനം ചെയ്യുന്ന 'ആർ ജെ മഡോണ' യുടെ ടീസർ പുറത്തിറങ്ങി. ഏറെ ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ പിരിമുറുക്കം കൊള്ളിക്കുന്ന ഒന്നുതന്നെയാണ്. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറൊരു തലത്തിൽ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആർ. ജെ. മഡോണ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ത്രില്ലർ മൂഡിൽ അൽപ്പം ഹൊറർ എലമൻ്റ്സ് കൂടി ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
അമലേന്ദു കെ രാജ്, അനിൽ ആന്റോ, ഷേർ ഷാ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു. ഹിച്ച്കൊക്ക് എന്റർടൈന്മെന്റിന്റെ ബാനറിൽ വരുന്ന ചിത്രം 'എ സ്റ്റോളൻ ബയോപിക്' എന്ന ടാഗ്‌ലൈനിലാണ് വരുന്നത്. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ജിജോ ജേക്കബ്, നീലിൻ സാൻഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
തിരക്കഥ എഡിറ്റിംഗ് - ആനന്ദ് കൃഷ്‍ണ രാജ്, ഛായാഗ്രഹണം - അഖിൽ സേവ്യർ, മ്യൂസിക് - രമേശ് കൃഷ്ണൻ എം കെ, വരികൾ - ഋഷികേശ് മുണ്ടാണി, ആർട്ട് - ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ - ജസ്വിൻ മാത്യു ഫെലിക്സ്, മേക്കപ്പ് - മഹേഷ് ബാലാജി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഫ്രാൻസിസ് ജോസഫ് ജീര, അസ്സോസിയേറ്റ് ഡയരക്ടർ - നിരഞ്‍ജൻ, ഡി ഐ - ലിജു പ്രഭാകർ, മിക്സ് എൻജിനിയർ - ജിജുമോൻ ടി ബ്രൂസ്, പി ആർ ഒ - പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് - എം ആർ പ്രൊഫഷണൽ, ടൈറ്റിൽ - സനൽ പി കെ, ഡിസൈൻ - ജോസഫ് പോൾസൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ