ആര്‍ മാധവന്റെ 'ധോക്ക: റൗണ്ട് ദ് കോര്‍ണര്‍', ടീസര്‍

Published : Aug 17, 2022, 06:02 PM ISTUpdated : Sep 10, 2022, 04:14 PM IST
ആര്‍ മാധവന്റെ 'ധോക്ക: റൗണ്ട് ദ് കോര്‍ണര്‍', ടീസര്‍

Synopsis

ആര്‍ മാധവന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ ടീസര്‍.  

ആര്‍ മാധവൻ പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമയാണ് 'ധോക്ക: റൗണ്ട് ദ് കോര്‍ണര്‍'. കൂക്കി ഗുലാത്തി ആണ് സംവിധാനം ചെയ്യുന്നത്. സസ്പെന്‍സ് ഡ്രാമ ചിത്രമാണ് ഇത്. ഇപ്പോഴിതാ 'ധോക്ക: റൗണ്ട് ദ്' കോര്‍ണറിന്റെ ടീസര്‍ പുറത്തുവിട്ടു.

ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി സിരീസ് സ്ഥാപകന്‍, പരേതനായ ഗുല്‍ഷന്‍ കുമാറിന്‍റെ മകളായ ഖുഷാലി കുമാറിന്‍റെ സിനിമാ അരങ്ങേറ്റമാണ്. അമിത് റോയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ടി സിരീസ് ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവരാണ് നിര്‍മ്മാണം. ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. 'വിസ്ഫോട്ട്' എന്ന മറ്റൊരു ചിത്രം കൂടി അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്. ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്‍മഖുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍ മാധവന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'റോക്കട്രി ദ നമ്പി എഫക്ട്' ആണ്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രം ആര്‍ മാധവന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും പ്രത്യേകതയുള്ള ചിത്രമായിരുന്നു 'റോക്കട്രി ദ നമ്പി എഫക്ട്'. ആര്‍ മാധവൻ തന്നെയായിരുന്നു ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിച്ചത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം.

ആര്‍ മാധവൻ തന്നെയായിരുന്നു ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരുന്നത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തിയത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിച്ചത്. 'ടൈറ്റാനിക്' ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ചിത്രം കൈയടി നേടിയിരുന്നു.മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ജൂലൈ ഒന്നിന് ആണ് തീയേറ്ററുകളിൽ പ്രദര്‍ശനത്തിന് എത്തിയത്.

Read More : 'സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു', നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‍നേശ് ശിവൻ

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ