വിവാഹവാര്‍ഷിക ദിനത്തില്‍ മാധവന്റെ പ്രണയസന്ദേശവും സെല്‍ഫിയും!

By Web TeamFirst Published Jun 6, 2019, 2:58 PM IST
Highlights

വിവാഹവാര്‍ഷിക ദിനത്തില്‍, ഭാര്യയുമായുള്ള സ്‍നേഹം വ്യക്തമാക്കി നടൻ മാധവൻ. വിവാഹദിനത്തില്‍ ഭാര്യക്കൊപ്പമുള്ള ഒരു സെല്‍ഫിയാണ് സാമൂഹ്യമാധ്യമത്തില്‍ മാധവൻ പങ്കുവച്ചത്. സരിത ബിര്‍ജെയോടുള്ള സ്‍നേഹവും വരികളില്‍ കുറിച്ചിട്ടുണ്ട്.

വിമാനത്താവളതതില്‍ വെച്ചുള്ള ഒരു സെല്‍ഫിയാണ് മാധവൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നിന്റെ മുഖത്തെ പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും കൊണ്ട് ഞാൻ ഒരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു, അതേസമയം നിന്റെ നിരുപാധികമായ സ്‍നേഹത്താല്‍ ഞാൻ ദാസനുമാകുന്നുവെന്നാണ് മാധവൻ എഴുതിയിരിക്കുന്നത്. നിന്നോടുള്ള പ്രണയത്തിന് താൻ നന്ദിയുള്ളവനും ആവേശഭരിതനുമാണെന്നും മാധവൻ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു. ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം.

click me!