നിപ്പ ബോധവത്‍ക്കരണം: സിനിമയുടെ പരസ്യമെന്ന് കമന്റ്, മറുപടിയുമായി ടൊവിനോ

By Web TeamFirst Published Jun 6, 2019, 11:10 AM IST
Highlights

കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്‍ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാവരും ജാഗ്രതയിലാണ്. രോഗത്തെ ഭയക്കുകയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് എന്ന് വ്യക്തമാക്കി മോഹൻലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബോധവത്ക്കരണവുമായി രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ടൊവിനോയും ബോധവത്ക്കരണവുമായി രംഗത്ത് എത്തി. . നിപ്പ വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ടൊവിനോ ഷെയര്‍ ചെയ്‍തത്. എന്നാല്‍ ടൊവിനോ അഭിനയിക്കുന്ന വൈറസ് എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള പരസ്യമാണെന്നായിരുന്നു ഒരാളുടെ മറുപടി. അതിനോട് പ്രതികരിച്ച് ടൊവിനോയും രംഗത്ത് എത്തി.

കേരളത്തില്‍ വീണ്ടും നിപ്പ വൈറസ് ബാധ സ്‍ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാവരും ജാഗ്രതയിലാണ്. രോഗത്തെ ഭയക്കുകയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് എന്ന് വ്യക്തമാക്കി മോഹൻലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബോധവത്ക്കരണവുമായി രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ടൊവിനോയും ബോധവത്ക്കരണവുമായി രംഗത്ത് എത്തി.  നിപ്പ വൈറസ് ഉള്ളില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ടൊവിനോ ഷെയര്‍ ചെയ്‍തത്. എന്നാല്‍ ടൊവിനോ അഭിനയിക്കുന്ന വൈറസ് എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള പരസ്യമാണെന്നായിരുന്നു ഒരാളുടെ മറുപടി. അതിനോട് പ്രതികരിച്ച് ടൊവിനോയും രംഗത്ത് എത്തി.

നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത് എന്നാണ് ഒരാള്‍ കമന്റ് ചെയ്‍തത്. നിങ്ങളുടെ ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത് എന്നായിരുന്നു ടൊവിനോയുടെ മറുപടി. ടൊവിനോയ്‍ക്ക് പുറമേ പാര്‍വതി, ആസിഫ് അലി, രേവതി തുടങ്ങി ഒട്ടേറെ താരങ്ങളാണ് വൈറസ് എന്ന ചിത്രത്തില്‍ അണിനിരക്കുന്നത്.

click me!