കങ്കുവ ഒരുങ്ങുന്നു, സയൻസ് ഫിക്ഷൻ ചിത്രത്തില്‍ നായകനാകാൻ സൂര്യ

Published : Feb 19, 2024, 06:55 PM IST
കങ്കുവ ഒരുങ്ങുന്നു, സയൻസ് ഫിക്ഷൻ ചിത്രത്തില്‍ നായകനാകാൻ സൂര്യ

Synopsis

ആര്‍ രവികുമാറിന്റെ സയൻസ് ഫിക്ഷൻ ചിത്രത്തില്‍ നായകനാകാൻ സൂര്യ.

തമിഴകത്തിന്റെ നടിപ്പിൻ നായകനാണ് സൂര്യ. സമീപകാലത്ത് ഒന്നിനൊന്ന് വേറിട്ട കാമ്പുള്ള കഥാപാത്രങ്ങളുമായി എത്താൻ ശ്രമിക്കുകയാണ് സൂര്യ, കങ്കുവയാണ് സൂര്യയുടേതായി ഇനി എത്താനുള്ളത്. നടൻ സൂര്യ മറ്റൊരു വേറിട്ട ചിത്രത്തില്‍ നായകനാകാൻ തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

അടുത്തിടെ പ്രദര്‍ശനനത്തിനെത്തിയ സയൻസ് ഫിക്ഷൻ ചിത്രമാണ് ശിവകാര്‍ത്തികേയൻ നായകനായ അയലാൻ. സംവിധാനം  ആര്‍ രവികുമാറായിരുന്നു. ആര്‍ രവികുമാറിന്റെ സയൻസ് ഫിക്ഷൻ ചിത്രത്തില്‍ ഇനി സൂര്യ നായകനാകാൻ സാധ്യതയുണ്ട് എന്നാണ് തമിഴകത്തെ റിപ്പോര്‍ട്ട്. ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായിട്ടില്ല.

സിരുത്തൈ ശിവയാണ് കങ്കുവയുടെ സംവിധായകൻ. ശതാബ്‍ദങ്ങള്‍ പിന്നിലുള്ള ഒരു കഥയായിരിക്കും കങ്കുവയില്‍ സൂര്യ യോദ്ധാവായി പ്രധാനമായും ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. കങ്കുവയില്‍ വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും പറയുക എന്ന് അടുത്തിടെ പുറത്തുവിട്ട സെക്കൻ ലുക്കില്‍ വ്യക്തമായിരുന്നു. സൂര്യ നായകനായൊരുങ്ങുന്ന വാടിവാസലേക്കെത്തിയത് എങ്ങനെയെന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ  ചര്‍ച്ചയായിരുന്നു.

സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നു. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്‍നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും അമീര്‍ വ്യക്തമാക്കുന്നു.

Read More: ഞായറാഴ്‍ച ഭ്രമയുഗത്തെ ഞെട്ടിച്ച് പ്രേമലു, ഇത് സര്‍പ്രൈസ് നേട്ടം, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ