
മലകളും സമുദ്രവും കഴിഞ്ഞാൽ ശൂന്യമായ നാലിലൊന്ന്, കേരളത്തിന്റെ ഇരുപത് ഇരട്ടിയോളം വലിപ്പമുള്ള റൂബ് അൽ ഖാലി മരുഭൂമിയില്‍ നടന്ന സംഭവകഥയെ ആസ്പദമാക്കി സംവിധായകൻ അനീഷ് അൻവർ ഒരുക്കിയ രാസ്ത ജനുവരി 5 ന് തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റ് ഇന്നലെ ഒമാനിലും ഇന്ന് ദുബൈയിലും നടക്കും.
ഒമാനിൽ ആദ്യമായി ചിത്രീകരിച്ച മലയാള ചിത്രത്തിന് റിലീസിന് മുന്‍പ് തന്നെ വൻ വരവേൽപ്പ് ആണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്. 2011ൽ റുബൽ ഖാലി മരുഭൂമിയിൽ ഉണ്ടായ ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ സാഹസികമായ നിമിഷങ്ങളിൽ കൂടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഒമാനിൽ നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംവിധായകൻ അനീഷ് അൻവർ, ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സർജാനോ ഖാലിദ്, നിര്‍മ്മാതാവ് ലിനു ശ്രീനിവാസ് എന്നിവർ പങ്കെടുത്തു. ഒമാന്റെ സൗന്ദര്യം പൂർണ്ണമായും ചിത്രീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ അബ്‌ദുല്ല അൽ റവാസ് പറഞ്ഞു. ഈ സിനിമ ഒമാൻ വിനോദ വ്യവസായത്തിന് കൂടുതൽ ഊർജം നൽകുമെന്നും പുതിയ ചിത്രീകരണങ്ങൾക്ക് പ്രചോദനമാകുമെന്നും ഒമാൻ ഫിലിം സൊസൈറ്റി ചെയർമാൻ ഹുമൈദ് അൽ അമ്രി പറഞ്ഞു.
ഒമാനിലെ വിനോദ സഞ്ചാര വ്യവസായത്തിന്റെ പ്രോത്സാഹനത്തിന് സംഭാവന നൽകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിനുവേണ്ടിയുള്ള ആദ്യ ചുവടുവെപ്പാണ് ഈ ചിത്രത്തിന്റെ നിർമ്മാണമെന്ന് എഎൽയു എന്റർടെയ്ൻമെന്റ്സിന്റെ ഉടമയും ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗവും ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ് അഫ്തർ, പ്രൊജക്റ്റ് ഡിസൈൻ സുധ ഷാ, കലാസംവിധാനം വേണു തോപ്പിൽ, ബി കെ ഹരി നാരായണൻ, അൻവർ അലി, ആർ വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്. ഛായാഗ്രഹണം പ്രേംലാൽ പട്ടാഴി, മേക്കപ്പ് രാജേഷ് നെന്മാറ, ശബ്ദരൂപകല്പന എ ബി ജുബ്, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ ഖാസിം മുഹമ്മദ് അൽ സുലൈമി, വിഎഫ്എക്സ് ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിംഗ് രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ സി, ഡിസൈൻ കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ പ്രതീഷ് ശേഖർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ