'ഇങ്ങനൊയൊരു സമ്മാനം കിട്ടാനില്ല', നന്ദി പറഞ്ഞ് നടൻ ധനുഷ്

Published : Jul 29, 2024, 02:31 PM ISTUpdated : Jul 29, 2024, 06:37 PM IST
'ഇങ്ങനൊയൊരു സമ്മാനം കിട്ടാനില്ല', നന്ദി പറഞ്ഞ് നടൻ ധനുഷ്

Synopsis

പിറന്നാളിന്  ധനുഷിന്റെ കുറിപ്പ്.  

ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. ഇന്നലെയായിരുന്നു നടൻ ധനുഷിന്റെ ജന്മദിനം. ജന്മദിനത്തില്‍ രായന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ധനുഷ്. ഇതുപോലെ ഒരു സമ്മാനം പിറന്നാളിന് തനിക്ക് ലഭിക്കാൻ മറ്റൊന്നില്ലെന്ന് ധനുഷ് എഴുതി.

തമിഴകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ചിത്രം മികച്ച പ്രതികരണം നേടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചതെ വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുമെന്നാണ് സൂചന. ധനുഷിന്റ അടുത്ത 100 കോടി ചിത്രമായിരിക്കും രായൻ എന്ന പ്രതീക്ഷകളും ശരിയായേക്കും. ഒടുവില്‍ ധനുഷിന്റേതായി വാത്തിയാണ് 100 കോടി ക്ലബിലെത്തിയിരുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കുക്കായിട്ടാണ് രായൻ സിനിമയില്‍ ധനുഷെത്തിയിരിക്കുന്നത്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: ഷാരൂഖുമല്ല, പ്രഭാസുമല്ല, വിജയ്‍‍യുമല്ല, 2000 കോടി നേടിയത് ആ ഇന്ത്യൻ നായകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം