
സിദ്ധാര്ത്ഥന്റെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി നടി മഞ്ജു സുനിച്ചന്‍. ഇത് പറയാതിരിക്കാൻ വയ്യ എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിൽ ഇതാണോ കലാലയ രാഷ്ട്രീം എന്ന് മഞ്ജു ചോദിക്കുന്നു. പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നുവെന്നും നടി പറയുന്നു.
"ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടക്ക് നിങൾ പഠിച്ചത് .. നിങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങൾ.. കുട്ടികളെ നിങൾ എന്താണു പഠിച്ചത്..കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങൾ.. അച്ഛന്.. അവൻ്റെ സുഹൃത്തുക്കൾക്ക്..പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങളുടെ മക്കളെ എങ്ങെനെ പറഞ്ജയക്കും.. ദയവു ചെയ്ത് ഇതിൻ്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല..", എന്നാണ് മഞ്ജു സുനിച്ചൻ കുറിച്ചത്.
സിദ്ധാര്ത്ഥന്റെ മരണത്തില്‍ രൂക്ഷ പ്രതികരണവുമായി മലയാള സിനിമയില്‍ നിന്നുമുള്ള നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഇത്രയും മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍ എന്നാണ് നവ്യ നായര്‍ വിഷയത്തില്‍ പ്രതികരിച്ചത്. യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മയെന്ന നിലയില്‍ ദുഃഖിതരായ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ