ഇവർക്കെന്താ 'ടർബോ'യിൽ കാര്യം ? ലോറൻസും എസ് ജെ സൂര്യയും മമ്മൂട്ടിക്കൊപ്പം

Published : Nov 08, 2023, 08:09 PM ISTUpdated : Nov 08, 2023, 08:24 PM IST
ഇവർക്കെന്താ 'ടർബോ'യിൽ കാര്യം ? ലോറൻസും എസ് ജെ സൂര്യയും മമ്മൂട്ടിക്കൊപ്പം

Synopsis

തമിഴിലെ സൂപ്പർ താരങ്ങളായ എസ്ജെ സൂര്യയും രാഘവ ലോറൻസും ആണ് ടർബോ സെറ്റിലെത്തിയത്.

മ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. നൂറ് ദിവസം നീണ്ടുനിൽക്കുന്നതാണ് ഷൂട്ട്. ഈ അവസരത്തിൽ ലൊക്കേഷനിലേക്ക് പുതിയ അതിഥികൾ എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ടർബോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 

തമിഴിലെ സൂപ്പർ താരങ്ങളായ എസ്ജെ സൂര്യയും രാഘവ ലോറൻസും ആണ് ടർബോ സെറ്റിലെത്തിയത്. ഇരുവരെയും സന്തോൽത്തോടെ സ്വീകരിച്ച മമ്മൂട്ടി, ഏറെ സമയം താരങ്ങളുമായി സമയം ചെലവഴിച്ചു. ഓൾ ദ ബെസ്റ്റ് പറഞ്ഞ് സൂര്യയെയും ലോറൻസിനെയും യാത്രയാക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാവുന്നതാണ്. 'ജിഗർതണ്ട ഡബിൾ എക്‌സ്' എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാ​ഗമായാണ് ഇരവരും മമ്മൂട്ടിയെ കാണാൻ എത്തിയതെന്നാണ് വിവരം. 

അതേസമയം, എസ് ജെ സൂര്യയും രാഘവ ലോറൻസും മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയത് ആരാധകർ ആഘോഷമാക്കുകയാണ്. ടർബോയിൽ ഇരുവരും ഉണ്ടോ അതോ പുതിയ ചിത്രത്തിലേക്കായി മമ്മൂട്ടിയെ ക്ഷണിക്കാൻ വന്നതാണോ എന്നിങ്ങനെയാണ് ആരാധക ചോദ്യങ്ങൾ. അതേസമയം, മമ്മൂട്ടിയുടെ ലുക്കിനെ പ്രശംസിക്കുന്നവരും ഒരുവശത്തുണ്ട്. 

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ജിഗര്‍താണ്ട 2. നിമിഷ സജയൻ ആണ് നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വില്ലനായാണ് താരം ചിത്രത്തില്‍ എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2014ലാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗമായ ജിഗര്‍താണ്ട റിലീസ് ചെയ്യുന്നത്. സിദ്ധാര്‍ഥ്, ബോബി സിൻഹ, ലക്ഷ്‍മി എന്നിവരായിരുന്നു അഭിനേതാക്കള്‍. കഥയും മേക്കിങ്ങും കൊണ്ട് ശ്രദ്ധനേടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആവേശമാണ്. ചിത്രം നവംബര്‍ 10ന് തിറ്ററുകളില്‍ എത്തും. 

അവള്‍ നിങ്ങളുടെ മകളാണോ ? എന്നെ പോലുള്ളവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമോ ?: ചോദ്യങ്ങളെ കുറിച്ച് ഷിഹാബ്

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ