Asianet News MalayalamAsianet News Malayalam

അവള്‍ നിങ്ങളുടെ മകളാണോ ? എന്നെ പോലുള്ളവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാകുമോ ?: ചോദ്യങ്ങളെ കുറിച്ച് ഷിഹാബ്

വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഷിഹാബ് ഓരോരുത്തർക്കും മാതൃകയാണ്. 

social media viral couple shihab and sana answering messages nrn
Author
First Published Nov 8, 2023, 7:44 PM IST

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായവരാണ് ഷിഹാബും ഭാര്യ സനയും. തന്റെ ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഷിഹാബ് ഓരോരുത്തർക്കും വലിയൊരു മാതൃകയാണ്. യുട്യൂബിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായ ഇരുവരും, തങ്ങൾക്ക് നേരെ വരുന്ന ചോദ്യങ്ങളെ കുറിച്ചും അവയ്ക്ക് നൽകിയ ഇരുവരും നൽകിയ മറുപടിയും ആണ് ശ്രദ്ധനേടുന്നത്. 

"എല്ലാവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. ആമി നിങ്ങളുടെ മകളാണോ ? ആമിക്ക് എത്ര വയസായി ? എന്നൊക്കെ. ആമിക്ക് ഇപ്പോൾ മൂന്ന് വയസായി. ആളുകൾക്ക് ഇപ്പോഴും സംശയം മാറിയിട്ടില്ല. എന്തുകൊണ്ടാണ് ആമി നിങ്ങളുടെ മകളാണോ എന്ന് ചോദിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ നമ്മളെ പോലുള്ള ആളുകൾക്ക് കുട്ടികൾ ഉണ്ടാകുമോ എന്ന സംശയമോ ആമിയ്ക്ക് ഞങ്ങളെക്കാൾ സൗന്ദര്യം ഉള്ളതുകൊണ്ടോ ആകാം. ആമിയെ സ്കൂളില്‍ വിട്ടു തുടങ്ങിയിയിട്ടില്ല. ചിലര്‍ ഈ പ്രായത്തില്‍ നഴ്സറിയില്‍ വിടുന്നവരുണ്ട്", എന്നാണ് ഷിഹാബ് പറയുന്നത്. തങ്ങളുടെ തന്നെ യുട്യൂബ് ചാനലിലൂടെ ഷിഹാബിന്റെയും സനയുടെയും പ്രതികരണം. 

ഉമ്മൻ ചാണ്ടിയുടെ ബയോപിക് വന്നാൽ ആരൊക്കെ അഭിനയിക്കണം? ഉത്തരവുമായി ചാണ്ടി ഉമ്മൻ

ആമി വലി കുട്ടി ആയില്ലേ അടുത്ത കുട്ടി വേണ്ടേയെന്നൊക്കെ പലരും ചോ​ദിക്കാറുണ്ട്. ആമി ചെറിയ കുട്ടിയാണ്. കല്യാണം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അവളെ ഞങ്ങൾക്ക് കിട്ടുന്നത്. ഇപ്പോൾ‌ രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ആമിയുടെ കാര്യങ്ങളൊന്നും ശരിയാക്കണമെന്നും ഷിഹാബ് പറയുന്നു. ഒരു വീട് പണിയാനുള്ള പ്ലാനിലാണെന്നും ഷിഹാബ് പറഞ്ഞു. നമ്മളുടെ ആഗ്രഹങ്ങള്‍ എന്തായാലും സമയം ആകുമ്പോള്‍ യഥാസമയം നടക്കും. അവയ്ക്കായി ശ്രമിച്ചു കൊണ്ടേയിരിക്കണമെന്നും ഷിഹാബ് മോട്ടിവേഷനായി പറയുന്നുണ്ട്. കോട്ടയം സ്വദേശിനിയാണ് സന, മലപ്പുറത്തുകാരനാണ് ഷിഹാബ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios