വിവാദങ്ങൾ മറികടന്ന് 'രഘുറാം' സെൻസറിങ് കഴിഞ്ഞു, ഒടുവില്‍ റിലീസിന്

Published : Feb 02, 2026, 12:51 PM IST
Raghuram

Synopsis

ഏറ്റവുമധികം സ്ത്രീകൾ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ മലയാളത്തിൽ ഇതാദ്യമായിരിക്കും.

തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ, അരവിന്ദ് വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം'രഘുറാം'ന് സെൻസർ ലഭിച്ചു. യൂ/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഫെബ്രുവരി 06ന് തീയേറ്ററിലേക്ക് എത്തും. ജനുവരി 30ന് തിയേറ്ററുകളിലെത്തേണ്ട ചിത്രം പേരിനെ ചൊല്ലിയുള്ള സെൻസർ വിവാദത്തിൽ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമിച്ച് സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം പക്കാ ആക്ഷൻ ത്രില്ലർ ആയിരിക്കും. ഏറ്റവുമധികം സ്ത്രീകൾ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ മലയാളത്തിൽ ഇതാദ്യമായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർക്ക് പുറമേ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്‍തമായ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിനാണ് ചിത്രത്തിന്റെ വിതരണാവകാശം. സുധിർ സി.ചാക്കനാട്ടിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിൻ്റെ സഹ നിർമാതാക്കൾ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്. വാർത്തപ്രചരണം: പി ശിവപ്രസാദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട്; 'വിലക്ക് ലംഘിച്ച് സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നു'
'വെറുതെയല്ല അന്യഭാഷ സിനിമകള്‍ ചെയ്യുന്നത്', ജയറാമിനെ ട്രോളി മകൻ കാളിദാസ് ജയറാം