
നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി . എസ്.കെ.ജി.ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു.S,ഒമർ ലുലു, നജീം കോയ എന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉബൈനി സ്വതന്ത്ര സംവിധായകനാകുന്നത്.
പി.എസ്.സി.പരീക്ഷ യെഴുതി ,കെ.എസ്..ആർ.ടി.സി.കണ്ടക്‌ടറായി പാലായിൽ നിന്നും അലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോര എന്ന യുവാവിൻ്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന കണ്ടക്ടർ പോസ്റ്റിൽ എം .പാനലിൽക്കൂടി നിയമിതയായ ഗൗതമി എന്ന പെൺകുട്ടിയുടേയും കഥയാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ നർമ്മത്തിന് മുൻതൂക്കം നല്കി കുടുoബ പ്രേക്ഷകരിലേക്ക് ഉബൈനി അവതരിപ്പിക്കുന്നത്.
യുവനിരയിലെ ശ്രദ്ധേയനായ നടൻ ആൻസൺ പോളാണ് ഈ ചിത്രത്തിലെ നായകനായ കോരയെ അവതരിപ്പിക്കുന്നത്. പൂമരം, ഹാപ്പി സർദാർ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മെറിൻ ഫിലിപ്പ് ഗൗതമിയേയും അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ റാഹേലിനെ അവതരിപ്പിക്കുന്നത് സ്മിനു സിജോ യാണ്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൂടിയാണ് റാഹേൽ. ചിത്രത്തിന്റെ ടൈറ്റിൽ പോലും റാഹേലിന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്.
റാഹേലും മകൻ കോരയും - അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സ്മിനു സിജോയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കഥാപാത്രം കൂടിയായിരിക്കും ഈ ചിത്രത്തിലെ റാഹേൽ.
അൽത്താഫ് സലിം, മനു പിള്ള ,വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധുപുന്നപ്ര, പവിത്രൻ,കോട്ടയം പുരുഷൻ, കോബ്രാ രാജേഷ്, റഫീഖ്, ശിവൻ അയോദ്ധ്യാ ,ഹൈദരാലി, ബേബി എടത്വ ഷാജി.കെ.ജോർജ് ,ജോമോൻ എടത്വ അർണവ് വിഷ്ണു ,ജോപ്പൻ മുറിയായിക്കൽ, രശ്മി അനിൽ ,മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശസ്ത കഥാകൃത്ത് ബേബി എടത്വാ യാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്. ഹരിനാരായണൻ ,മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്ന് മൃദുല വാര്യർ, നിത്യാ മാമൻ,സിയാഉൽ ഹഖ്,അരവിന്ദ് നായർ, അഭിലാഷ്,വൈഗാലക്ഷ്മി എന്നിവർ പാടിയിരിക്കുന്നു.
ഷിജി ജയദേവനാണ് ഛായാഗ്രാഹകൻ.
ജോഷി-ജോജു ജോർജ് ചിത്രം 'ആന്‍റണി' ചിത്രീകരണം പൂര്‍ത്തിയാക്കി
'ഭാര്‍ഗവിനിലയത്തിലെ പാട്ടുകളെല്ലാം നശിപ്പിച്ചു'; നീലവെളിച്ചം സിനിമയെക്കുറിച്ച് മധു