അമാനുഷ്യ ബ്രഹ്മാണ്ഡ കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ !

Published : May 21, 2026, 01:57 PM IST
Rahman

Synopsis

റഹ്‍മാൻ വീണ്ടും നായക വേഷത്തില്‍.

' എവർഗ്രീൻ സ്റ്റാർ ' റഹ്‍മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക കഥാപാത്രത്തെയാണ് റഹ്‍മാൻ അവതരിപ്പിക്കുന്നത്. ' ചാമ്പ്യൻ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകൻ. ' വിഴാ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധായകൻ. മലയാളത്തിൽ ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' എന്ന സിനിമ നിർമ്മിക്കുന്ന കോമളാ ഹരി പിക്ചേഴ്സിന്റെ നാലാമത്തെ നിർമ്മാണമാണ് സംരംഭമാണ് ഈ റഹ്മാൻ ചിത്രം.

നാട്ടിൻ പുറത്തെ ദൈവ വിശ്വാസങ്ങൾ , അവയ്ക്ക് ആധാരമായ പഴയ ആചാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകൾ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും സംസ്കാരവുമായി ബന്ധപ്പെട്ട ജീവിത കഥകൾ പല സിനിമകളും ചർച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാൽ ആ ജീവിതങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ' അമാനുഷ്യ ' കഥകൾ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ ' നാട്ടാർ ' ആചാരത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ' നാട്ടാർ മർമ്മ കഥ ' യുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ.

നാട്ടാർ മർമ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് ' അമാനുഷ്യ ' സംഭവങ്ങളാൽ ദുരന്തത്തിൽ പെടുന്ന തൻ്റെ കുടുംബത്തെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുന്ന ജമീന്ദാർ നായക കഥാപാത്രമാണ് റഹ്‍മാന്റേത്. " ആദ്യം ഈ കഥാപാത്രം ചെയ്യാൻ വിസമ്മതിച്ച റഹ്‍മാൻ സാർ പിന്നീട് കഥ മുഴുവൻ കേട്ടപ്പോൾ, കഥയുടെയും കഥാപാത്രത്തിന്റെയും വ്യത്യസ്തതയും തനിമയും മനസിലാക്കി കൺവിൻസ് ആവുകയായിരുന്നു. റഹ്‍മാൻ സാറിൻ്റെ സിനിമാ പ്രയാണത്തിൽ ഈ സിനിമ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. " സംവിധായകൻ ഭാരതി ബാലകുമാരൻ പറഞ്ഞു.

1980 കളിൽ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായതിനാൽ ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് നിർമ്മിക്കുന്നത്. റഹ്‍മാനും വിശ്വയും നായകരാവുന്ന ഈ സിനിമയിൽ അനുപമ കുമാർ, രമ്യാ സുരേഷ്, റിഷാ ജേക്കബ്സ്, ആടുകളം നരേൻ, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്കർ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കൾ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിങ് ' അമരൻ ' ഫെയിം കലൈവാണനും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. പിആർഒ- ജോൺസൺ. കോമളാ - ഹരി ഭാസ്കരൻ ദമ്പതികളാണ് കോമളാ ഹരി പിക്ചേഴ്സിന്റെ ബാനറിൽ ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജോഷി മാത്യുവിനും സാലു ജോർജിനും മാക്ടയുടെ സ്വീകരണം
സംഗീത് പ്രതാപ് ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഇന്ത്യയ്ക്ക് പുറത്ത് ഒടിടിയിൽ എവിടെ കാണാം?