'അത് യഥാര്‍ഥ വാഹനമല്ല, കളിപ്പാട്ടം', വാര്‍ത്തയെ വിമര്‍ശിച്ച് രസികൻ ക്യാപ്ഷനുമായി രാജ് കുന്ദ്ര

Web Desk   | Asianet News
Published : Jan 16, 2021, 05:30 PM IST
'അത് യഥാര്‍ഥ വാഹനമല്ല, കളിപ്പാട്ടം', വാര്‍ത്തയെ വിമര്‍ശിച്ച് രസികൻ ക്യാപ്ഷനുമായി രാജ് കുന്ദ്ര

Synopsis

മകന് താൻ ലംബോര്‍ഗിനി വാഹനം വാങ്ങിച്ചുവെന്ന വാര്‍ത്തയ്‍ക്കെതിരെയുള്ള വിമര്‍ശനമെന്നോണമാണ് രാജ് കുന്ദ്രയുടെ ക്യാപ്ഷൻ.

ബോളിവുഡില്‍ ഒരു കാലത്ത് ഒട്ടേറെ ആരാധകരുള്ള നായികയായിരുന്നു ശില്‍പ ഷെട്ടി. വ്യവസായിയായ രാജ് കുന്ദ്രയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്. ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രാജ് കുന്ദ്രയുടെ മകളുടെ ഒരു വീഡിയോയും അതിന്റെ ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. രാജ് കുന്ദ്ര തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തത്. ഒരു വാര്‍ത്തയ്‍ക്ക് എതിരെയുള്ള വിമര്‍ശനമെന്നോണമാണ് ക്യാപ്ഷൻ.

വിയാൻ, സമിഷ എന്നിങ്ങനെ ഒരു മകനും മകളും ശില്‍പ ഷെട്ടി- രാജ് കുന്ദ്ര ദമ്പതിമാര്‍ക്കുള്ളത്. എട്ട് വയസുകാരനായ വിയാന് രാജ് കുന്ദ്ര ഒരു ലംബോര്‍ഗിനി വാഹനം വാങ്ങിച്ചുവെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് രാജ് കുന്ദ്ര രംഗത്ത് എത്തിയിരുന്നു. യഥാര്‍ഥത്തില്‍ അത് ഒരു കളിപ്പാട്ടമായിരുന്നു. ഇപോള്‍ മകളുടെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് രാജ് കുന്ദ്ര. മകന് ലംബോര്‍ഗിനി വാങ്ങിച്ചുകൊടുത്തുവെന്ന വാര്‍ത്തയ്‍ക്ക് എതിരെയുള്ള വിമര്‍ശനമെന്നോണമാണ് ക്യാപ്ഷൻ.

ഞാൻ യഥാര്‍ഥമായ വാഹനം വാങ്ങിച്ചുവെന്ന് ടാംബ്ലോയ്‍ഡില്‍ വാര്‍ത്ത വരുന്നതിന് മുന്നേ മകള്‍ അവളുടെ പുതിയ 'വാഹനത്തിലുള്ള' വീഡിയോ പങ്കുവയ്‍ക്കാമെന്ന് ചിന്തിച്ചുവെന്നാണ് രാജ് കുന്ദ്ര ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

എന്തായാലും രാജ് കുന്ദ്രയുടെ ക്യാപ്ഷൻ ഹിറ്റായി മാറിയിരിക്കുകയാണ്.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും