മലയാളത്തില്‍ അടുത്ത ഫാന്‍റസി ത്രില്ലര്‍; 'രാജകന്യക' നാളെ മുതല്‍

Published : Jul 31, 2025, 03:36 PM IST
rajakanyaka malayalam movie from tomorrow

Synopsis

വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം

വൈസ് കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രമായ രാജകന്യക നാളെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാ. വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാ. ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാ. അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ, ടോണി, അനിൽ, ബാബു വിതയത്തിൽ, സുനിൽകുമാർ, ജിയോ മോൻ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുൽ മജീദ്, അഭിഷേക് ടി പി, പ്രാർത്ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജിൽസൺ ജിനു, വിക്ടർ ജോസഫ് എന്നിവരുടെ വരികൾക്ക് അരുൺ വെൺപാല സംഗീതം പകരുന്നു. കെ എസ് ചിത്ര, മെറിൻ ഗ്രിഗറി, അന്ന ബേബി, രഞ്ജിൻ രാജ്, വിൽസൺ പിറവം എന്നിവരാണ് ഗായകർ. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. അരുൺകുമാർ, ആന്റണി ജോസഫ് ടി എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റർ മരിയ വിക്ടർ, ആർട്ട് ഡയറക്ടർ സീമോൻ, പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, മേക്കപ്പ് മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടർ ദിലീപ് പോൾ, കോസ്റ്റ്യൂംസ് സിജി തോമസ് നോബൽ, ഷാജി കൂനമ്മാവ്, സംഘട്ടനം അഷറഫ് ഗുരുക്കൾ, സ്റ്റിൽസ് ജോർജ് ജോളി, ഡിസൈൻ ഐഡന്റ് ഡിസൈൻ ലാബ്, ഓഡിയോഗ്രാഫി അജിത്ത് എബ്രഹാം ജോർജ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ്‌ മേനോൻ, വിതരണം വൈസ് കിംങ് മൂവിസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെയിൽ നിലപാട് വ്യക്തമാക്കി പ്രിയനന്ദനൻ | IFFK 2025 | Priyanandanan
ലോക സിനിമയുടെ മാറ്റങ്ങൾ അറിയാൻ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്താൽ മതി: ജോയ് മാത്യു