‘ആർആർആറി‘ൽ ഹോളിവുഡ് സാന്നിധ്യം; ജൂനിയര്‍ എന്‍ടിആറിന്റെ നായികയാകാൻ ഒലിവിയ മോറിസ്

Web Desk   | Asianet News
Published : Jan 30, 2021, 08:21 AM ISTUpdated : Mar 15, 2021, 02:49 PM IST
‘ആർആർആറി‘ൽ ഹോളിവുഡ് സാന്നിധ്യം; ജൂനിയര്‍ എന്‍ടിആറിന്റെ നായികയാകാൻ ഒലിവിയ മോറിസ്

Synopsis

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. 

ബാഹുബലി രണ്ടാം ഭാ​ഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് 'ആര്‍ആര്‍ആര്‍'. കൊവിഡ് കാരണം നിർത്തി വച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ ഹോളിവുഡ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റും നടിയുമായ ഒലിവിയ മോറിസും എത്തുമെന്നാണ് വിവരം.  

ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂനിയര്‍ എന്‍ടിആറിന്റെ നായികയായിട്ടാണ് ഒലിവിയ എത്തുന്നത്. ഒലിവിയയുടെ  ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഭാഗമാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പ്രത്യേക പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം.

PREV
click me!

Recommended Stories

'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'
സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ