'രാജസേനന്‍ പണ്ടേ പറഞ്ഞതാണ്'; ജയറാമിനെ കുറ്റപ്പെടുത്തിയുള്ള വൈറല്‍ പോസ്റ്റില്‍ പ്രതികരണവുമായി രാജസേനന്‍

Published : Jun 04, 2026, 10:33 PM IST
rajasenan clarifies viral post claiming that he criticises jayaram after latest interview

Synopsis

നടൻ ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ തൻ്റെ പേരിൽ വരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ രാജസേനൻ

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള നടനാണ് ജയറാം. അദ്ദേഹത്തിന്‍റെ അഭിമുഖങ്ങളിലെ പ്രസ്താവനകളൊക്കെ പലപ്പോഴും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ട്വന്‍റി 20 സിനിമയിലെ ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ സാധിക്കാതെപോയതിന് കാരണം ദീപാവലിക്ക് താന്‍ ചെന്നൈയിലെ വീട്ടില്‍ പോയതാണെന്ന് ജയറാം പറഞ്ഞതും ഇത്തരത്തില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. മുന്‍പൊരു അഭിമുഖത്തില്‍ ഇതിന് കാരണം ശബരിമലയ്ക്ക് പോയതാണെന്ന് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടി ആയിരുന്നു പരിഹാസം. ജയറാമിനെതിരെ എന്ത് വിമര്‍ശനം വരുമ്പോഴും സംവിധായകന്‍ രാജസേനന്‍ മുന്‍പ് ജയറാമിനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടി ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇത്തവണയും അത് ഉണ്ടായി അല്ലെങ്കിലും പണ്ടേ രാജസേനന്‍ പറഞ്ഞതാണ് ജയറാമിന്‍റെ കാര്യം എന്ന തരത്തിലായിരുന്നു ഇത്തരം പോസ്റ്റുകള്‍. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് രാജസേനന്‍.

സിനിഫൈല്‍ മീഡിയ ഓണ്‍ലൈനിനോടാണ് രാജസേനന്‍റെ പ്രതികരണം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- “ജയറാമിന്‍റെ ഏത് കാര്യം പറഞ്ഞു വന്നാലും അതില്‍ എന്‍റെ പേര് അറിയാതെ വരും. അത് എങ്ങനെയൊക്കെയോ കയറി വരുന്നുണ്ട്. ഞാന്‍ ഒരു പോസ്റ്റ് കണ്ടു. അല്ലെങ്കിലും രാജസേനന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ജയറാം അവസരവാദിയാണെന്ന് എന്നാണ് ആ പോസ്റ്റില്‍ പറയുന്നത്. അങ്ങനെയൊരു സ്റ്റേറ്റ്മെന്‍റ് ഞാന്‍ എങ്ങും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സ്റ്റേറ്റ്മെന്‍റ് പറയാനുള്ള പ്രശ്നങ്ങള്‍ എനിക്കില്ല. ഞങ്ങള്‍ തമ്മില്‍ ഒരു വന്‍ വഴക്കിട്ടോ അല്ലെങ്കില്‍ അടിച്ച് പിരിയുകയോ ഒന്നും ചെയ്തതല്ല. ഞങ്ങള്‍ അങ്ങനെയങ്ങ് പിണങ്ങിയിട്ടുമില്ല. ഇത് ഒരുതരം ഈഗോ പ്രശ്നത്തില്‍ അങ്ങ് മാറിപ്പോയതാണ്. അപ്പോള്‍ കൂടെനിന്ന ചിലര്‍ അതിനെ പ്രൊമോട്ട് ചെയ്ത് വലുതാക്കി കൊണ്ടുപോയി. പിന്നെ അറിയാമല്ലോ മീഡിയാസ്”, രാജസേനന്‍ പറയുന്നു

“ഞങ്ങള്‍ തമ്മില്‍ അകന്ന് പോകുന്ന സമയത്ത് സോഷ്യല്‍ മീഡിയ ഇത്രയും പവര്‍ഫുള്‍ അല്ല. അന്ന് സോഷ്യല്‍ മീഡിയ ഇത്രയും പവര്‍ഫുള്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ ജനങ്ങള്‍ക്ക് അറിയാന്‍ സാധിച്ചേനെ. ഇത് എന്തൊക്കെയോ കഥകള്‍ ഉണ്ടാക്കി ഇവിടെ കൊണ്ട് എത്തിച്ചു. ഇപ്പോള്‍ പരസ്പരം തൊട്ടടുത്ത് കണ്ടാലും മുഖത്തോടുമുഖം നോക്കാന്‍ പറ്റാത്ത രീതിയില്‍ കൊണ്ടുവന്ന് എത്തിച്ചു. സത്യം പറഞ്ഞാല്‍ എന്തെങ്കിലും വഴക്കായിട്ടുള്ള ഒരു പ്രശ്നവും ഇല്ല. ഇതൊരു ചെറിയ ഈഗോയില്‍ തുടങ്ങിയതാണ്. ആ ഈഗോ അവിടെത്തന്നെ നില്‍പ്പുണ്ട്. അതുകൊണ്ടാണല്ലോ സംസാരിക്കാത്തത്. ഇത്രയുമേയുള്ളൂ. അതിനകത്ത് വേറെ ഒന്നുമില്ല. ഈ വരുന്ന പല സ്റ്റേറ്റ്മെന്‍റുകളും എന്‍റേതല്ല. ഫേക്ക് ആണ്. പലതും ക്രിയേറ്റഡ് ആണ്”, രാജസേനന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

22-ാം ദിവസം പ്രഖ്യാപനം; 'സാംകുട്ടി Vs ശ്രീക്കുട്ടന്‍' ഒടിടിയിലേക്ക്, 'അതിരടി' എവിടെ കാണാം?
ചാണ്ടി ഉമ്മന്‍ പറഞ്ഞ ആഗ്രഹം; ഉമ്മന്‍ ചാണ്ടി ബയോപിക്കിന് തിരക്കഥയൊരുക്കുന്നത് ആ സംവിധായകന്‍