പിന്തുണ പ്രഖ്യാപിച്ച് രാജസ്ഥാനും; ദീപികയുടെ ഛപാക്കിന് നികുതി ഇളവ്

By Web TeamFirst Published Jan 11, 2020, 7:09 PM IST
Highlights

കഴിഞ്ഞ ദിവസം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പുതുച്ചേരി സർക്കാരുകള്‍ ഛപാക്കിന് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.

ജയ്പൂർ: ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഛപാക്ക്' എന്ന ചിത്രത്തിന് രാജസ്ഥാനിലും നികുതി ഇളവ്. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യാർഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രം ബഹിഷ്കരിക്കണമെന്ന് ബിജെപി അനുകൂല വിഭാഗങ്ങൾ ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഛപാക്കിന് പിന്തുണ പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ രം​ഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പുതുച്ചേരി സർക്കാരുകള്‍ ഛപാക്കിന് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന 'ഛപാക്' മേഘ്ന ​ഗുൽസാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മാസം പത്തിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

Read More: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 'ഛപാകി'ന് നികുതിയില്ല

സിനിമയ്ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് പിന്തുണ അറിയിച്ചിരുന്നു. സിനിമ കാണിക്കാൻ പ്രവർത്തകരെ തിയറ്ററിലെത്തിക്കുമെന്നു സമാജ്‌വാദി പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ വിദ്യാർഥികൾക്കായി ഛപാക്കിന്റെ പ്രത്യേക പ്രദർശനവും നടത്തിയിരുന്നു.

Read More: വിവാദങ്ങള്‍ക്കിടയിലും നേട്ടം കൊയ്ത് ദീപികയുടെ ഛപാക്; ആദ്യ ദിനം നേടിയത് മികച്ച കളക്ഷന്‍

click me!