'വ്യക്തിവിരോധങ്ങളുടെ പേരില്‍ ഇത് കാണാതിരിക്കരുത്'; ഷെയ്ന്‍ നിഗത്തിന്റെ 'വലിയ പെരുന്നാളി'നെ പിന്തുണച്ച് രാജീവ് രവി

Published : Dec 22, 2019, 05:50 PM IST
'വ്യക്തിവിരോധങ്ങളുടെ പേരില്‍ ഇത് കാണാതിരിക്കരുത്'; ഷെയ്ന്‍ നിഗത്തിന്റെ 'വലിയ പെരുന്നാളി'നെ പിന്തുണച്ച് രാജീവ് രവി

Synopsis

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓളി'ന് ശേഷം ഷെയ്ന്‍ നിഗം നായകനായ ചിത്രമാണ് 'വലിയ പെരുന്നാള്'. ഹിമിക ബോസ് നായികയായ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ഷെയ്ന്‍ നിഗം നായകനായ വലിയ പെരുന്നാളിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുതെന്ന് രാജീവ് രവി പറയുന്നു. ആ പ്രവണത സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും. ഫേസ്ബുക്കിലൂടെയാണ് രാജീവ് രവിയുടെ പ്രതികരണം.

'സിനിമയെന്ന കലാരൂപത്തെ വര്‍ണ്ണ/ജാതി - മത വേര്‍തിരിവുകള്‍ക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തില്‍ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും. അതിന്റെ അണിയറക്കാര്‍ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്‌കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും', രാജീവ് രവി പറയുന്നു.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓളി'ന് ശേഷം ഷെയ്ന്‍ നിഗം നായകനായ ചിത്രമാണ് 'വലിയ പെരുന്നാള്'. ഹിമിക ബോസ് നായികയായ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് സംവിധാനം. ഛായാഗ്രഹണം സുരേഷ് രാജന്‍. സംഗീതം റെക്‌സ് വിജയന്‍. നിര്‍മ്മാണം മോനിഷ രാജീവ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മനസിലാക്കുന്നു, ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല'; ശിക്ഷാവിധിയില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്
"സംവിധാനം ചെയ്ത സിനിമയും അഭിനയിച്ച സിനിമയും ഇത്തവണ ഐഎഫ്എഫ്കെയിൽ..": ഡോ. ബിജു