രജനികാന്തിന് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്, 100% അര്‍ഹനനെന്ന് കമല്‍ഹാസൻ

Web Desk   | Asianet News
Published : Apr 01, 2021, 12:29 PM IST
രജനികാന്തിന് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്, 100% അര്‍ഹനനെന്ന് കമല്‍ഹാസൻ

Synopsis

രജനികാന്തിനെ അഭിനന്ദിച്ച് കമല്‍ഹാസൻ രംഗത്ത്.

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്താണ് ഇത്തവണ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. അമ്പതു വര്‍ഷം ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്ര സംഭവനകള്‍ക്ക് ആണ് അവാര്‍ഡ്. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപോഴിതാ രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകനായ കമല്‍ഹാസൻ. രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹം 100 ശതമാനവും അവാര്‍ഡിന് അര്‍ഹനാണ് എന്ന് കമല്‍ഹാസൻ പറഞ്ഞു.

രജനികാന്തിന്റെ ആദ്യ സിനിമയായ അപൂര്‍വ രാഗങ്ങളില്‍ കമല്‍ഹാസനായിരുന്നു നായകൻ. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ രജനികാന്തും കമല്‍ഹാസനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന് അഭിനന്ദനവുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.  രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ അഭിനന്ദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. വില്ലൻ കഥാപാത്രങ്ങളായിരുന്നു രജനികാന്തിന് തുടക്കകാലത്ത്. എന്നാല്‍ വളരെപെട്ടെന്ന് തന്നെ നായകനായി വളരുകയായിരുന്നു ഇന്ത്യൻ സിനിമയുടെ മുഖമായി മാറുകയുമായിരുന്നു രജനികാന്ത്.

കെ ബാലചന്ദർ  ആയിരുന്നു രജനികാന്തിന്റെ ആദ്യ സിനിമ സംവിധാനം ചെയ്‍തത്.

രാജ്യം പത്മവിഭൂഷൺ അവാർഡ് നല്‍കി ആദരിച്ച കലാകാരനാണ് രജനികാന്ത്.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം