തലൈവരും വാക്സിനെടുത്തു, ഫോട്ടോ പങ്കുവെച്ച് മകള്‍

Web Desk   | Asianet News
Published : May 13, 2021, 03:45 PM IST
തലൈവരും വാക്സിനെടുത്തു, ഫോട്ടോ പങ്കുവെച്ച് മകള്‍

Synopsis

സ്റ്റൈല്‍ മന്നൻ രജനികാന്തും കൊവിഡിനെതിരെ വാക്സിൻ എടുത്തു.

കൊവിഡിന്റെ അതി തീവ്ര വ്യാപനത്തിന്റെ ഭീതിയിലാണ് രാജ്യം. വാക്സിൻ എടുക്കുക മാത്രമാണ് കൊവിഡിനെതിരെയുള്ള പ്രതിരോധത്തിനുള്ള മാര്‍ഗം. കൊവിഡ് പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കുകയും ചെയ്യുക. ഇപോഴിതാ തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജിനികാന്തും കൊവിഡ് വാക്സിൻ എടുത്തിരിക്കുകയാണ്.

രജനികാന്ത് കൊവിഡ് വാക്സിൻ എടുത്ത കാര്യം മകള്‍ സൗന്ദര്യയാണ് വെളിപ്പെടുത്തിയത്. രജനികാന്ത് വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും സൗന്ദര്യ പങ്കുവെച്ചിട്ടുണ്ട്.  നമ്മുടെ തലൈവര്‍ വാക്സിനെടുത്തുവെന്ന് സൗന്ദര്യ എഴുതുന്നു. നമുക്ക് കൊവിഡ് വൈറസിനെതിരെ പോരാടി ജയിക്കാം എന്നും സൗന്ദര്യ എഴുതുന്നു.

രജനികാന്തിന്റെ സുഹൃത്തും നടനുമായ കമല്‍ഹാസനും അടുത്തിടെ കൊവിഡിന് എതിരെ വാക്സിൻ സ്വീകരിച്ചിരുന്നു.

വാക്‍സിൻ എടുത്തതിന്റെ ഫോട്ടോകളും കമല്‍ഹാസൻ തന്നെ പങ്കുവെച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ