ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ല: രജനികാന്ത്

By Web TeamFirst Published Sep 18, 2019, 1:16 PM IST
Highlights

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ തമിഴ്നാട് അടക്കമുള്ള ഭക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി.

ചെന്നൈ: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഹിന്ദിവാദത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത്. പൊതുവായ ഒരു ഭാഷ ഉള്ളത് രാജ്യത്തെ വികസനത്തിന് ​ഗുണം ചെയ്യുമെന്ന് രജനികാന്ത് പറഞ്ഞു.

‍എന്നാൽ, ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ തമിഴ്നാട് അടക്കമുള്ള ഭക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അംഗീകരിക്കില്ലെന്നും രജനികാന്ത് വ്യക്തമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്ത് രം​ഗത്തെത്തിയിരിക്കുന്നത്.

Read More:'ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും സാധിക്കില്ല'; ഹിന്ദി വാദത്തിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍

ട്വിറ്ററില്‍ വീഡിയോയിലൂടെയാണ് കമല്‍ഹാസൻ ഹിന്ദിവാദത്തിനെതിരെ ആഞ്ഞടിച്ചത്. 1950ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്കാരവും സംരക്ഷിമെന്നത് നമുക്ക് നല്‍കിയ ഉറപ്പാണ്. ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനുമൊന്നും ആ ഉറപ്പ് ലംഘിക്കാനാകില്ല. എല്ലാ ഭാഷകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും കമലഹാസൻ ട്വീറ്റ് ചെയ്തിരുന്നു.

Rajinikanth: Hindi shouldn't be imposed. Not just Tamil Nadu but none of the southern states will accept imposition of Hindi. Not only Hindi, no language should be imposed. If there's a common language it's good for country's unity&progress but forcing a language isn't acceptable pic.twitter.com/cP3KzihTgw

— ANI (@ANI)
click me!