സൂപ്പര്‍ സ്റ്റാറിനൊപ്പം കുടകീഴില്‍ ഫഹദ്: ചോര്‍ന്ന 'വേട്ടയ്യൻ' സ്റ്റില്‍ വൈറല്‍.!

Published : Dec 28, 2023, 06:50 PM ISTUpdated : Dec 28, 2023, 06:51 PM IST
സൂപ്പര്‍ സ്റ്റാറിനൊപ്പം കുടകീഴില്‍ ഫഹദ്: ചോര്‍ന്ന 'വേട്ടയ്യൻ' സ്റ്റില്‍ വൈറല്‍.!

Synopsis

സൂപ്പർസ്റ്റാർ രജനികാന്ത് ഒക്ടോബര്‍ മുതല്‍ വേട്ടയ്യന്‍റെ ചിത്രീകരണത്തിലാണ്. തിരുവനന്തപുരത്തും തിരുനെൽവേലിയിലും തൂത്തുകുടിയിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

തൂത്തുകുടി: ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം അടുത്തതായി രജനികാന്തിന്‍റെ ചിത്രം'വേട്ടയ്യൻ' ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്ന് രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ചോര്‍ന്നിരിക്കുകയാണ്. പൊലീസ് എന്‍കൌണ്ടര്‍ സംബന്ധിച്ച ഈ ബിഗ് ബജറ്റ് എന്റർടെയ്‌നർ സംവിധാനം ചെയ്യുന്നത് 'ജയ് ഭീം'സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലാണ്.

സൂപ്പർസ്റ്റാർ രജനികാന്ത് ഒക്ടോബര്‍ മുതല്‍ വേട്ടയ്യന്‍റെ ചിത്രീകരണത്തിലാണ്. തിരുവനന്തപുരത്തും തിരുനെൽവേലിയിലും തൂത്തുകുടിയിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്.  തൂത്തുക്കുടിയിൽ വേട്ടയാന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രജനികാന്തും ഫഹദ് ഫാസിലും ഒരു രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ എന്ന് തോന്നിക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോയിൽ, സെറ്റിൽ ആളുകൾ രണ്ട് താരങ്ങൾക്ക് കുട പിടിച്ചിരിക്കുന്നതും കാണാൻ കഴിഞ്ഞു.

അടുത്ത വർഷം റിലീസ് ചെയ്യുന്ന വേട്ടയ്യനില്‍ പൊലീസ് വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു. 

അമിതാഭ് ബച്ചന്‍ ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 

മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. തിരുവനന്തപുരത്ത് ആയിരുന്നു തലൈവർ 170ന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. വെള്ളയാണിയിലും ശംഖുമുഖത്തും ആയിരുന്നു ഷൂട്ട്. 

ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം - എസ്.ആർ. കതിർ, ആക്ഷൻ ഡയറക്ടർ: അൻപറിവ്, എഡിറ്റർ: ഫിലോമിൻ രാജ്, കലാസംവിധാനം: ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്: ബാനു ബി - പട്ടണം റഷീദ്, വസ്ത്രാലങ്കാരം: അനു വർദ്ധൻ - വീര കപൂർ - ദിനേശ് മനോഹരൻ - ലിജി പ്രേമൻ - സെൽവം, സ്റ്റിൽസ്: മുരുകൻ, പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന, പബ്ലിസിറ്റി ഫോട്ടോഗ്രാഫി: ആനന്ദ കൃഷ്ണൻ, VFX സൂപ്പർവിഷൻ: ലവൻ - കുശൻ ടൈറ്റിൽ ആനിമേഷൻ: ദി ഐഡന്റ് ലാബ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'ഇത്രവേഗം പോകുമെന്ന് കരുതിയില്ല': അന്തരിച്ച പ്രശാന്ത് നാരായണനെ അനുസ്മരിച്ച് മോഹന്‍ലാല്‍

ലൈറ്റ് ബോയിക്കും, സൂപ്പര്‍താരത്തിനും ഒരേ ഭക്ഷണം: സിനിമ സെറ്റില്‍ ഭക്ഷണ വിപ്ലവം നടത്തിയ വിജയകാന്ത്.!

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു