ക്രിസ്മസ് കേക്കില്‍ വൈന്‍ ഒഴിച്ച് കത്തിച്ച് 'ജയ് മാതാ ദി' വിളിച്ചു: രണ്‍ബീറിനെതിരെ കേസ് എടുക്കാന്‍ പരാതി

Published : Dec 28, 2023, 05:14 PM IST
ക്രിസ്മസ് കേക്കില്‍ വൈന്‍ ഒഴിച്ച് കത്തിച്ച് 'ജയ് മാതാ ദി' വിളിച്ചു: രണ്‍ബീറിനെതിരെ കേസ് എടുക്കാന്‍ പരാതി

Synopsis

മറ്റൊരു മതത്തിന്‍റെ ആഘോഷ ദിവസം ബോധപൂർവം ലഹരി ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു. 

മുംബൈ: കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനെതിരെ മുംബൈ പൊലീസില്‍ പരാതി. വൈറലായ വീഡിയോയിൽ കപൂർ കുടുംബം ക്രിസ്മസ് ആഘോഷിക്കുന്നതാണ് കാണിക്കുന്നത്. ഇതില്‍ ഒരു കേക്കിന്മേൽ വൈന്‍ ഒഴിക്കുന്നത് കണിക്കുന്നുണ്ട്. അതിന് ശേഷം രണ്‍ബീര്‍‌ അതിന് തീ കൊടുത്തുകൊണ്ട് 'ജയ് മാതാ ദി' എന്ന് വിളിക്കുന്നതാണ് കാണിക്കുന്നത്. 

ഹിന്ദുമതത്തിൽ തീ കൊളുത്തി ഇത്തരം ദൈവ ആരാധന നടത്താറുണ്ട്. എന്നാൽ രൺബീറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്‍റെ ആഘോഷ ദിവസം ബോധപൂർവം ലഹരി ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു. ഇത് പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചു. 

കേസിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കപൂർ കുടുംബത്തിന്റെ വാർഷിക ക്രിസ്മസ് ഉച്ചഭക്ഷണത്തിനിടെ എടുത്ത വീഡിയോ ഇന്റർനെറ്റിൽ വൈറലായിരുന്നു. രൺബീർ കപൂറും ആലിയ ഭട്ടും തങ്ങളുടെ മകൾ രഹയുടെ മുഖം അതേ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി ആദ്യമായി പുറത്ത് കാണിച്ചിരുന്നു.

കുടുംബസംഗമത്തിനായി എത്തിയ ദമ്പതികൾ പാപ്പരാസികൾക്ക് അവരുടെ മകളുമായി പോസ് ചെയ്യുകയായിരുന്നു. രൺബീർ  അവസാന ചിത്രമായ 'അനിമലാണ്'. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ആദ്യം സമിശ്രമായ പ്രതികരണങ്ങള്‍ ഉണ്ടാക്കിയെങ്കിലും ബോക്സോഫീസില്‍ കത്തികയറുകയായിരുന്നു. 800 കോടി ക്ലബില്‍ കയറിയ ചിത്രം ക്രിസ്മസ് റിലീസുകള്‍‌ക്കിടയിലും പ്രദര്‍ശനം തുടരുന്നുണ്ട്. 

ഒരു സൂപ്പര്‍ഹിറ്റ് ചിത്രം പോലെ ഗംഭീര ഓപ്പണിംഗ്: പിന്നാലെ രാഷ്ട്രീയത്തില്‍ ഫ്ലോപ്പായ ക്യാപ്റ്റന്‍.!

സ്കൂളില്‍ തല്ലി തുടങ്ങിയ ബന്ധം; സുഹൃത്തിന്‍റെ കവലാളായി നിന്ന റാവുത്തര്‍: വിജയകാന്തിന്‍റെ 'സലാര്‍'.!

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു