വിന്റേജ് ലുക്കിൽ മോഹൻലാൽ, മാസായി രജനി; ആവേശപ്പൂരമൊരുക്കി 'ജയിലർ' റിലീസിന്

Published : May 04, 2023, 06:18 PM ISTUpdated : May 04, 2023, 06:25 PM IST
വിന്റേജ് ലുക്കിൽ മോഹൻലാൽ, മാസായി രജനി; ആവേശപ്പൂരമൊരുക്കി 'ജയിലർ' റിലീസിന്

Synopsis

മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം. 

ജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓ​ഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. നെൽസൺ ദിലീപ് കുമാർ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്. 

രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

<

'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.  അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.  റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. 

റൈസുവിന്‍റെ സ്വന്തം ഉമ്മച്ചി; 'പാച്ചുവും അത്ഭുതവിളക്കി'ലെ ഉമ്മ ദാ ഇവിടെയുണ്ട്

അതേസമയം, മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത് എത്തുന്നുണ്ട്.  വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ സെറ്റിൽ ജോയിൻ ചെയ്തു. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ലാൽ സലാം.

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ