സൂപ്പർസ്റ്റാർ ആര് ? വിജയിയോ രജനികാന്തോ ? തമിഴ്നാട്ടിൽ ചർച്ച സജീവം; പോസ്റ്റർ വലിച്ച് കീറി ആരാധകർ

Published : Aug 07, 2023, 10:22 AM IST
സൂപ്പർസ്റ്റാർ ആര് ? വിജയിയോ രജനികാന്തോ ? തമിഴ്നാട്ടിൽ ചർച്ച സജീവം; പോസ്റ്റർ വലിച്ച് കീറി ആരാധകർ

Synopsis

മധുരയിൽ വിജയ് ആരാധകർ പതിപ്പിച്ച പോസ്റ്റർ രജനികാന്ത് ആരാധകർ വലിച്ചു കീറി.

മിഴ് സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് രജനികാന്തും വിജയിയും. ഇരുവരുടെയും സിനിമകൾക്കാണ് ആരാധകർ ഏറ്റവും കൂടുതലായി കാത്തിരിക്കുന്നതെന്ന് വേണമെങ്കിൽ പറയാം. രണ്ട് നടന്മാരുടെയും ആരാധകർ തമ്മിൽ ഇടയ്ക്ക് വാക്പോരുകൾ നടക്കാറുണ്ട്. അത്തരമൊരു താരപ്പോരിന് തിരികൊളുത്തിയിരിക്കുകയാണ് രജനികാന്തിന്റെ 'കാക്ക- പരുന്ത്'പരാമർശം. 

ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ, "പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍  ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം", എന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഇതാണ് ചർച്ചകൾക്ക് വഴിവച്ചത്. 

വിജയിയെ കുറിച്ചാണ് രജനികാന്ത് പറഞ്ഞതെന്നാണ് ആരാധക പക്ഷം. സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയിയെ ഉയര്‍ത്തി കാട്ടുന്നതിന് എതിരെയാണ് നടന്റെ പരാമർശം എന്നും ഇവർ പറഞ്ഞിരുന്നു. പിന്നാലെ സോഷ്യൽ മീഡിയ പേജുകളിൽ താരപ്പോര് ആരംഭിച്ചു. രജനിയുടെയും വിജയിയുടെയും ഫോട്ടോകൾ പങ്കുവച്ച് "ആരാണ് സൂപ്പർ സ്റ്റാർ" എന്ന ക്യാമ്പയ്നുകൾ ശക്തമാണ്. വിജയിയെ പുകഴ്ത്തി പ്രമുഖരായവർ പറഞ്ഞ കാര്യങ്ങളും ഇരുനടന്മാരുടെയും ചില സംഭാഷണങ്ങളും ഒക്കെ സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്നുമുണ്ട്. 

ഇതിനിടെ മധുരയിൽ വിജയ് ആരാധകർ പതിപ്പിച്ച പോസ്റ്റർ രജനികാന്ത് ആരാധകർ വലിച്ചു കീറി. രജനിയുടെ ഫോട്ടോ ചെറുതും വിജയ്‌യുടെ ഫോട്ടോ വലിപ്പത്തിലും ഉള്ളതായിരുന്നു പോസ്റ്റർ. ഇതും വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഇതിനിടെ ലിയോ സിനിമയുടെ മ്യൂസിക് ലോഞ്ചിൽ വിജയ് ഇതിനോട് പ്രതികരിക്കുമെന്നാണ് വിജയ് ആരാധകർ പറയുന്നുണ്ട്. 

അത്തരക്കാരെ കാണുമ്പോൾ മമ്മൂക്കയ്ക്ക് ദേഷ്യമാണ്, പലരും തോറ്റ് പോകുന്നത് അവിടെ: അബു സലിം

നിലവിൽ തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നതും മൂല്യമേറിയതുമായ നടൻ വിജയ് ആണ്. രജനികാന്ത് ചിത്രത്തേക്കാൾ ബിസിനസും വിജയ് സിനിമകൾക്കാണ്. ഇത് യാഥാർത്ഥ്യമായ കാര്യവുമാണ്. എന്തായാലും ഈ ഫാൻസ് പോര് എന്താകും എന്നും സൂപ്പര്‍ താരങ്ങള്‍ പ്രതികരിക്കുമോ എന്നും കാത്തിരിന്നു തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്