
ചെന്നൈ:ഇന്ത്യന്‍ സിനിമയിലെ സമീപ കാല ഹിറ്റുകളില്‍ ഏറ്റവും വലുതാണ് രജനികാന്തിന്‍റെ ജയിലര്‍. ചിത്രം 600 കോടി എങ്കിലും ആഗോള ബോക്സോഫീസില്‍ നേടും എന്നാണ് വിവരം. അതിനൊപ്പം ഇന്ത്യയില്‍ മാത്രം കളക്ഷന്‍ 300 കോടി കടന്നു. അതേ സമയം നേരത്തെ നല്‍കിയ ശമ്പളത്തിന് പുറമേ നായകന്‍ രജനികാന്തിന് ലാഭവിഹിതം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്.
സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്‍റെ ചെക്ക് കൈമാറിയത്. എത്രയാണ് ചെക്കിനെ തുക എന്ന് വ്യക്തമല്ലെങ്കില്‍ തമിഴ് മാധ്യമങ്ങള്‍ 100 കോടിക്ക് അടുത്ത് പറയുന്നുണ്ട്. നേരത്തെ ദര്‍ബര്‍ സിനിമയ്ക്ക് 100 കോടിക്ക് അടുത്ത് വാങ്ങി അഭിനയിച്ച രജനി പിന്നീട് ജയിലറിന് അടക്കം തന്‍റെ ശമ്പളം കുറച്ചതായി വിവരം ഉണ്ടായിരുന്നു. നേരത്തെ സണ്‍ പിക്ചേര്‍സ് തന്നെ നിര്‍മ്മിച്ച രജനി ചിത്രം അണ്ണാത്തെ നല്ല രീതിയില്‍ ഓടിയിരുന്നില്ല.
അതേ സമയം ശമ്പളത്തിന് പുറമേ ഇത്തവണ ജയിലര്‍ ചെയ്യുമ്പോള്‍ പ്രൊഫിറ്റ് ഷെയറിംഗ് കരാറും രജനി സണ്‍ പിക്ചേര്‍സുമായി ഒപ്പിട്ടിരുന്നു എന്നാണ് വിവരം. കലാനിധി മാരന്‍ രജനിക്ക് ചെക്ക് കൈമാറിയ വിവരം സണ്‍പിക്ചേര്‍സാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി അറിയിച്ചത്.
ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് 25-ാം തീയതി പുറത്തുവിട്ടത് അനുസരിച്ച് 525 കോടിയിലേറെയാണ്. കേരളത്തിലും വന്‍ കളക്ഷനാണ് ജയിലര്‍ നേടിയത്. രജനികാന്തിന് കേരളത്തില്‍ പണ്ടുമുതല്‍ക്കേ ആരാധകര്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്‍റെ മാത്യു എന്ന അതിഥിവേഷം വന്‍ വിജയമായി. ഓണം റിലീസുകള്‍ക്കിടയിലും ചിത്രം മികച്ച കളക്ഷന്‍ നേടി.
ചിത്രം വര്‍ക്ക് ആയതിനെത്തുടര്‍ന്ന് വമ്പന്‍ വിജയത്തിലേക്ക് പോവുന്ന കാഴ്ചയാണ് റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെയെല്ലാം ബോക്സ് ഓഫീസുകളില്‍ പിന്നീട് ദൃശ്യമായത്.
തീയറ്ററില്‍ തകര്‍ത്തോടി ജയിലറിന് ഇടിവെട്ടിയത് പോലെ ഒരു തിരിച്ചടി.!
ആര്‍സിബി ജേഴ്സില്‍ പണി കിട്ടി 500 കോടി നേടിയ ജയിലര്‍; ഒടുവില്‍ 'മാറ്റം വരുത്തി' തലയൂരി.!