വീഡിയോ- ദേഷ്യപ്പെട്ട് രജനികാന്ത്, 'ആ ചോദ്യം എന്നോട് വേണ്ട, മാധ്യമപ്രവര്‍ത്തകരോട് നടൻ

Published : Sep 20, 2024, 06:15 PM IST
വീഡിയോ- ദേഷ്യപ്പെട്ട് രജനികാന്ത്, 'ആ ചോദ്യം എന്നോട് വേണ്ട, മാധ്യമപ്രവര്‍ത്തകരോട് നടൻ

Synopsis

മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെടുന്ന രജനികാന്തിന്റെ വീഡിയോ.

രാഷ്‍ട്രീയ സംബന്ധമായ ഒരു ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് തമിഴ് നടൻ രജനികാന്ത്. ചിരിച്ചുകൊണ്ട് നടക്കുമ്പോഴായിരുന്നു ഒരു രാഷ്‍ട്രീയ ചോദ്യത്തോട് നടൻ രജനികാന്ത് പ്രതികരിക്കേണ്ട സാഹചര്യമുണ്ടായത്. ചെന്നൈ വിമാനത്താവളത്തിലായിരുന്നു രജനികാന്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നീരസം പ്രകടിപ്പിച്ചത്. തന്നോട് അത്തരം ഒരു ചോദ്യവും ചോദിക്കേണ്ടെന്ന് രജനികാന്ത് വ്യക്തമാക്കി.

വേട്ടൈയന്റെ ഓഡിയോ ലോഞ്ചിന് വരാനാണ് താരം വിമാനത്താവളത്തിലെത്തിയത്. ആരൊക്കെയാണ് അതിഥികളെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അറിയില്ല സര്‍ എനിക്ക് എന്നായിരുന്നു താരത്തിന്റെ മറുപടി. ചിരിച്ചുകൊണ്ട് നടക്കേവയായിരുന്നു താരത്തിന് മറുപടി. അതിനിടയിലാണ് ഒരു രാഷ്‍ട്രീയ ചോദ്യവുമുണ്ടായത്. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുന്നതിനെ കുറിച്ചായിരുന്നു ചോദ്യം ഉണ്ടായത്. തന്നോട് രാഷ്‍ട്രീയപരമായി ഒരു ചോദ്യവും ചോദിക്കരുത്, മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും ദേഷ്യത്തോടെ രജനികാന്ത് വ്യക്തമാക്കുകയായിരുന്നു.

സ്റ്റൈല്‍മന്നൻ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്നതാണ് രജനികാന്തിന്റെ വേട്ടൈയൻ സിനിമ എന്നതിന്റെ പ്രതീക്ഷകളുമുണ്ടെന്ന് മാത്രമല്ല മലയാള താരങ്ങളായ മഞ്ജു വാര്യരും ഫഹദും നിര്‍ണായക കഥാപാത്രങ്ങളായി കൂലിയില്‍ ഉണ്ടാകും.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നതിനാലും ആവേശത്തിലാണ് ആരാധകര്‍. കൂലി എന്നാണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. രജനികാന്തിന്റെ കൂലിയില്‍ രാജ്യത്തെ പ്രധാന താരങ്ങളില്‍ ഒരാളായ നാഗാര്‍ജുനയും നിര്‍ണായക വേഷത്തിലുണ്ട്. ചിത്രത്തിന്റെ നിര്‍മാണം സണ്‍ പിക്ചേഴ്‍സാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. സംഗീതം അനിരുദ്ധ് രവിചന്ദറുമാണ് നിര്‍വഹിക്കുന്നത്.

Read More: കൊണ്ടലിനും ഓഫര്‍, കുറഞ്ഞ വിലയില്‍ ടിക്കറ്റ്, ക്വിന്റല്‍ ഇടിയുമായി ആന്റണി വര്‍ഗീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'താര തന്നെയാണ് ധനം, സ്ത്രീധനം വാങ്ങിക്കില്ല'; വിവാഹ വിശേഷങ്ങളുമായി ബിനീഷ് ബാസ്റ്റിൻ
ജോർജുകുട്ടിയോട് ചെക്ക് വയ്ക്കാൻ യൂത്തന്മാർ! 'വാഴ 2' റിലീസ് പ്രഖ്യാപിച്ചു