നിങ്ങള്‍ എന്നെ വിശ്വസിക്കണം, ഞാൻ നിരാശപ്പെടുത്തില്ല: രജനികാന്ത്

Published : Dec 09, 2019, 02:06 PM ISTUpdated : Dec 09, 2019, 02:09 PM IST
നിങ്ങള്‍ എന്നെ വിശ്വസിക്കണം, ഞാൻ നിരാശപ്പെടുത്തില്ല: രജനികാന്ത്

Synopsis

സമാധാനപരമായി ജീവിക്കാൻ ലോകത്തിന് സ്നേഹം ആവശ്യമാണ്, എല്ലാവരും അത് മനസ്സിൽ സൂക്ഷിക്കണമെന്നും രജനികാന്ത്.

എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനാകുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ പാട്ടുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരാളെയും താൻ നിരാശപ്പെടുത്തില്ല എന്നാണ് ആരാധകരോടായി രജനികാന്ത് ചടങ്ങില്‍ പറഞ്ഞു. സമാധാനത്തോടെയും സ്‍നേഹത്തോടെയും ജീവിക്കാനുള്ള സാഹചര്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും രജനികാന്ത് പറഞ്ഞു.

ബാലചന്ദ്രര്‍ സര്‍ എന്നില്‍ വിശ്വസിച്ചു, സിനിമയിലേക്ക് കൊണ്ടുവന്നു. എന്നിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം ഞാൻ ഒരിക്കലും കളഞ്ഞില്ല. അതുപോലെ നിങ്ങളുടെയെല്ലാവരുടെയും വിശ്വാസവും എനിക്ക് വേണം. ഞാൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. സമാധാനപരമായി ജീവിക്കാൻ ലോകത്തിന് സ്നേഹം ആവശ്യമാണ്, എല്ലാവരും അത് മനസ്സിൽ സൂക്ഷിക്കണം- രജനികാന്ത് പറയുന്നു. ദര്‍ബാര്‍ കഴിഞ്ഞാല്‍, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. അതേസമയം ദര്‍ബാറിലെ ഇൻട്രോ ഗാനം ആലപിച്ചിരിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. ചുമ്മാ കിഴി എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ചുമ്മാ കിഴി എന്ന ഗാനം വലിയ ഹിറ്റായിരുന്നു. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറഞ്ഞിരുന്നു.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുക.

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രഘുറാം ഇന്ന് തിയറ്ററുകളിലേക്ക്, ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത്
മദ്യപിച്ചെത്തിയ ആരാധകനെ അന്ന് തല്ലി; അയാൾ ആളെ കൂട്ടി വന്നു, പിന്നെ നടന്നത്..; വെളിപ്പെടുത്തി സായ് ധൻഷിക