അവങ്ക അഴക നടിച്ചിരിക്കേന്‍..; 'ജയിലര്‍' കാമിയോ റോളുകളെ പ്രശംസിച്ച് രജനി

Published : Sep 21, 2023, 05:35 PM ISTUpdated : Sep 21, 2023, 05:56 PM IST
അവങ്ക അഴക നടിച്ചിരിക്കേന്‍..; 'ജയിലര്‍' കാമിയോ റോളുകളെ പ്രശംസിച്ച് രജനി

Synopsis

മോഹൻലാലിനെയും ശിവരാജ് കുമാറിനെയും പുകഴ്ത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്.

രു സിനിമയിൽ മൂന്ന് സിനിമ ഇന്റസ്ട്രികളിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചാൽ എന്താകും അവസ്ഥ. ഫാൻസുകളുടെ ആറാട്ടാകും പിന്നെ തിയറ്ററുകൾ നിറയെ. ഒരേ ഇന്റസ്ട്രികളിലെ സൂപ്പർ താരങ്ങൾ അഭിനയിച്ച സിനിമകൾ മലയാളത്തിൽ അടക്കം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതര ഭാഷകളിലെ മിന്നും താരങ്ങളെ കൊണ്ടുവന്ന്, എത്രപേരുണ്ടോ അത്രയും പേർക്കും ഒരു പോലെ പ്രാധാന്യം കൊടുത്ത് സിനിമ ചെയ്യുക എന്നത് അല്പം കഷ്ടപ്പാടും റിസ്കും ഉള്ള പണിയാണ്. ആ റിസ്ക് ആയിരുന്നു ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ നെൽസൺ ദിലീപ് കുമാർ നടത്തിയത്. മലയാളത്തിൽ നിന്നും മോഹൻലാലും, കന്നഡയിൽ നിന്നും ശിവരാജ് കുമാറും രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന് കസറി. 

കാമിയോ റോളിൽ, വളരെ കുറച്ച് സമയമെ മോഹൻലാലും ശിവരാജ് കുമാറും ജയിലറിൽ എത്തിയുള്ളൂ എങ്കിലും വൻവരവേൽപ്പാണ് ഇവർക്ക് ലഭിച്ചത്. ഇന്ത്യയൊട്ടാകെ ഉള്ള തെന്നിന്ത്യൻ സിനിമാസ്വാദകർ ഇരു കയ്യും നീട്ടി ഈ റോളുകളെ സ്വീകരിച്ചു. മാത്യു എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ നരസിംഹയായിട്ടാണ് ശിവരാജ് കുമാർ എത്തിയത്. ഇരുവർക്കും ലഭിച്ച ഇൻട്രോ സീനിന് ഇന്നും ആരാധകർ ഏറെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത റോളിൽ മോഹൻലാൽ എത്തിയപ്പോൾ മലയാളികളിലും ആവേശം അലതല്ലി. 

ഇപ്പോഴിതാ മോഹൻലാലിനെയും ശിവരാജ് കുമാറിനെയും പുകഴ്ത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്."അവങ്ക വന്ത് റൊമ്പ അഴക നടിച്ചിരിക്കേന്‍. ഒരു അതിഥി താരത്തെ എങ്ങനെ ഉപയോ​ഗിക്കണമോ, അവരുടെ റോളുകൾ എങ്ങനെ അവതരിപ്പിക്കണമോ അതെല്ലാം മികച്ച രീതിയിൽ തന്നെ നെൽസൺ ചെയ്തിട്ടുണ്ട്. കുറച്ച് സമയമെ സ്ക്രീനിൽ വന്നുള്ളൂ എങ്കിലും മനോഹരമായാണ് അവര്‍ അഭിനയിച്ചു ഫലിപ്പിച്ചത്. ഈ അവസരത്തിൽ അവരോട് നന്ദി അറിയിക്കുന്നു", എന്നാണ് രജനികാന്ത് പറഞ്ഞത്. ജയിലർ സക്സസ് മീറ്റിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഞങ്ങളും എടുത്തു ടിക്കറ്റ്', ഓണം ബമ്പറിൽ എലിസബത്തിന് സമ്മാനം അടിച്ചോ ?

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ