ഹൃദയ കുഴലിന്‍റെ ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ട രജനികാന്തിന്റെ വൈകാരിക കുറിപ്പ്

Published : Oct 06, 2024, 08:09 AM IST
ഹൃദയ കുഴലിന്‍റെ ചികില്‍സയ്ക്ക് ശേഷം ആശുപത്രി വിട്ട രജനികാന്തിന്റെ വൈകാരിക കുറിപ്പ്

Synopsis

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് എല്ലാവർക്കും നന്ദി അറിയിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന രജനികാന്ത് എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി പറഞ്ഞു.

ചെന്നൈ: ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് എല്ലാവര്‍ക്കും തന്‍റെ ആരോഗ്യവിവരം തിരക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് വാര്‍ത്ത കുറിപ്പ് ഇറക്കി. അടുത്തിടെയാണ് ഹൃദയത്തിലെ രക്തകുഴലുകള്‍ക്ക് വീക്കം കണ്ടതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രജനികാന്ത് ചികിത്സയ്ക്ക് വിധേയനായത്. 

താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അഭ്യുദയകാംക്ഷികൾ നൽകിയ പ്രാർത്ഥനയ്ക്കും സ്നേഹത്തിനും പിന്തുണയ്ക്കും രജനികാന്ത് എക്സ് വഴി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ നന്ദി അറിയിച്ചു. സെപ്തംബർ 30 നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.  ട്രാൻസ്കത്തീറ്റർ രീതി ഉപയോഗിച്ച് ചികിത്സിച്ച അയോർട്ടയിലെ വീക്കം പരിഹരിക്കാനായിരുന്നു ഇത്. വെള്ളിയാഴ്ച ഇദ്ദേഹത്തെ ചികില്‍സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

രജനികാന്ത് തമിഴിൽ എക്‌സിൽ പങ്കിട്ട സന്ദേശത്തില്‍ പറയുന്നത് ഇതാണ് "ഞാൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച എന്‍റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ സിനിമാ  സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മാധ്യമങ്ങൾക്കും മാധ്യമങ്ങൾക്കും, എല്ലാവർക്കും എന്‍റെ ആത്മാർത്ഥമായ നന്ദി, എന്നെ ജീവനോടെ നിലനിർത്തുകയും എന്നെ അളവറ്റ സ്‌നേഹിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു"

കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിതാഭ് ബച്ചന്‍റെയും ഇദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച എക്സ് പോസ്റ്റുകള്‍ക്കും പ്രത്യേകമായി രജനികാന്ത് നന്ദി പറഞ്ഞിരുന്നു.  

രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രം വെട്ടൈയന്‍ ആണ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 10നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ അടക്കം വലിയ താരനിര ചിത്രത്തിലുണ്ട്.

അതേ സമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനിയുടെ ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രം.  രജനികാന്തിന്റെ കൂലിയുടെ രംഗങ്ങള്‍ പ്രധാനപ്പെട്ട എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ രജനിയുടെ ആരോഗ്യാവസ്ഥ ബാധിക്കുമോയെന്നതിലാണ് സിനിമയുടെ ആരാധകരുടെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

100 കോടി പടം പകുതി പോലും കിട്ടിയില്ല, ആക്ഷയ് കുമാറിന്‍റെ മറ്റൊരു 'ബോക്സോഫീസ് ബോംബ്' ഇനി ഒടിടിയില്‍ കാണാം !

മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം 'മാർക്കോ' റിലീസ് അപ്ഡേറ്റ്; ഉണ്ണി മുകുന്ദന്‍ ചിത്രത്തിനായി ആകാംക്ഷ

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ