കാത്തിരിപ്പിനു വിരാമമാകുന്നു, രജനി ചിത്രം അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് നാളെ

Web Desk   | stockphoto
Published : Sep 09, 2021, 05:37 PM IST
കാത്തിരിപ്പിനു വിരാമമാകുന്നു, രജനി ചിത്രം അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് നാളെ

Synopsis

സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് അണ്ണാത്തെ.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയാണ്  അണ്ണാത്തെയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ഓണ്‍ലൈനില്‍‌ തരംഗമായിരുന്നു.  ഇപോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നുവെന്ന് അറിയിക്കുകയാണ് അണ്ണാത്തെയുടെ പ്രവര്‍ത്തകര്‍.

ഫസ്റ്റ് ലുക്ക് നാളെ എത്തും. വൈകുന്നേരെ ആറ് മണിക്ക് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിടും. സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്. രജനികാന്ത് നായകനാകുന്ന ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടത്.

നയൻതാര, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി