'വാ സാമി; രജനി ചിത്രത്തിലെ പുതിയ മാസ് ഗാനം പുറത്തുവിട്ടു

Web Desk   | Asianet News
Published : Oct 24, 2021, 06:36 PM IST
'വാ സാമി; രജനി ചിത്രത്തിലെ പുതിയ മാസ് ഗാനം പുറത്തുവിട്ടു

Synopsis

സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് (Rajinikanth) നായകനാകുന്നുവെന്നതു തന്നെയാണ് കാത്തിരിപ്പിന് കാരണം. സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

വാ സാമിയെന്ന ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. മുകേഷ് മുഹമ്മദ്, തിരുമൂര്‍ത്തി, കീഴകരൈ സംസുതീൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ ആദ്യം ഗാനം ആലപിച്ചത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു. ഗാനം വൻ ഹിറ്റായി.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

സംഗീത സംവിധാനം  നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് അണ്ണാത്തെ എന്ന ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. രജനികാന്തിന് പുറമേ നയൻതാര, മീന, ഖുശ്‍ബു, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണ്ണാത്തെയില്‍ അഭിനയിക്കുന്നുണ്ട്.  നയൻതാരയാണ് നായിക. രജനികാന്തും സിരുത്തൈ ശിവയും ഒന്നിക്കുമ്പോള്‍ മാസാകും എന്ന പ്രതീക്ഷയിലാണ്.  ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ചിത്രം റിലീസ് ചെയ്യുന്നുവെന്ന സന്തോഷത്തിലും.
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍