മോഹൻലാല്‍ മാത്രമല്ല, നിരവധി മലയാളി താരങ്ങള്‍, രജനികാന്തിന്റെ ജയിലര്‍ 2 ഒരുങ്ങുന്നു

Published : May 20, 2025, 09:51 AM IST
മോഹൻലാല്‍ മാത്രമല്ല, നിരവധി മലയാളി താരങ്ങള്‍, രജനികാന്തിന്റെ ജയിലര്‍ 2 ഒരുങ്ങുന്നു

Synopsis

കേരളത്തിലും പ്രധാന ഭാഗം ചിത്രീകരിക്കുന്നുണ്ട്.

രജനികാന്ത് നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നിലവില്‍ കോഴിക്കോടാണ് ചിത്രീകരണം നടക്കുന്നത്. നിരവധി മലയാളി താരങ്ങളും ചിത്രത്തിലുണ്ടാകും. മോഹൻലാലിന് പുറമേ സുരാജു വെഞ്ഞാറമൂടിനൊപ്പം ചിത്രത്തില്‍ സുനില്‍ സുഖദ, കോട്ടയം നസീര്‍, അന്ന രേഷ്‍മ രാജന, സുജിത്ത് ശങ്കര്‍ വിനീത് തട്ടില്‍ ഡേവിഡ് എന്നിവരും ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്.

നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നായിരുന്നു. മോഹൻലാലിന്റേതായി ചിത്രീകരിച്ചുകൊണ്ടിരുന്ന ഹൃദയപൂര്‍വത്തിന്റെ സെറ്റില്‍ സംവിധായകൻ നെല്‍സണ്‍ പോയിരുന്നു. മോഹൻലാലിനെ ജയിലര്‍ രണ്ടിലേക്ക് ക്ഷണിക്കാനാണ് ഇതെന്ന് വ്യക്തമായതോടെ ആരാധകര്‍ വലിയ ആവേശത്തിലുമായി.

കൂലിയാണ് രജനികാന്തിന്‍റേതായി ഒരുങ്ങുന്നൊരു ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗരഭ് ശുക്ല, സത്യരാജ്, , റേബ മോണിക്ക ജോൺ എന്നിവരും ഉണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍