
ചെന്നൈ: തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ജയിലറിലെ ഇതുവരെ ഇറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ വൈറലാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്.
അതേ സമയം ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി എന്നാണ് വിവരം. ചിത്രത്തിന്‍റെ മൊത്തം ദൈര്‍ഘ്യം 2 മണിക്കൂര്‍ 48 മണിക്കൂര്‍ 47 സെക്കന്‍റാണ്. അതേ സമയം ചിത്രത്തില്‍ 11 മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് വിവരം. ചില രംഗങ്ങളില്‍ ഡിസ്ക്ലൈമര്‍ കാണിക്കാനും, വയലന്‍റ് രംഗങ്ങളില്‍ ബ്ലറര്‍ ചെയ്യാനും ഈ നിര്‍ദേശങ്ങള്‍ പറയുന്നു. ഇതിന് പുറമേ ചില സംഭാഷണ ശകലങ്ങള്‍ മ്യൂട്ട് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസിനാണ്. ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോയും കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടര്‍. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി ആർ ഒ - ശബരി.
ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ 'ജൂജൂബി'; 'ജയിലറി'നെ മൂന്നാം ഗാനവും എത്തി
തീയതി ഉറപ്പിച്ചു; ഓഗസ്റ്റ് 10 ന് ഒന്നല്ല, രണ്ട് 'ജയിലര്‍'
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ