'സൂപ്പര്‍ഹീറോ താത്ത' : കൊച്ചുമകനെ സ്കൂളിലാക്കി രജനികാന്ത് ചിത്രങ്ങള്‍ വൈറലാക്കി മകള്‍ സൗന്ദര്യ

Published : Jul 26, 2024, 07:30 PM IST
'സൂപ്പര്‍ഹീറോ താത്ത' : കൊച്ചുമകനെ സ്കൂളിലാക്കി രജനികാന്ത്  ചിത്രങ്ങള്‍ വൈറലാക്കി മകള്‍  സൗന്ദര്യ

Synopsis

മകൻ വെള്ളിയാഴ്ച സ്കൂളിൽ പോകാൻ മടി കാണിച്ചപ്പോള്‍ അവനെ സ്കൂളിലേക്ക് എത്തിച്ച അച്ഛന്‍ സൂപ്പര്‍തരം രജനികാന്തിന്‍റെ ചിത്രങ്ങളാണ് മകള്‍ സൗന്ദര്യ രജനികാന്ത് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.   

ചെന്നൈ: സൂപ്പര്‍താരങ്ങള്‍ക്കും സാധാരണക്കാരെപ്പോലെ തന്നെ ഒരു ജീവിതമുണ്ട്. അത് തെളിയിക്കുന്നതാണ് വെള്ളിയാഴ്ച വൈറലായ രജനികാന്തിൻ്റെ ചിത്രങ്ങൾ. തൻ്റെ മകൻ വെള്ളിയാഴ്ച സ്കൂളിൽ പോകാൻ മടി കാണിച്ചപ്പോള്‍ അവനെ സ്കൂളിലേക്ക് എത്തിച്ച അച്ഛന്‍ സൂപ്പര്‍തരം രജനികാന്തിന്‍റെ ചിത്രങ്ങളാണ് മകള്‍ സൗന്ദര്യ രജനികാന്ത് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

സ്‌കൂളിൽ പോകാൻ വിസമ്മതിച്ച കൊച്ചുമകനെ  സ്‌കൂളിൽ വിടാനുള്ള ദൌത്യം തത്ത (മുത്തച്ഛൻ) വ്യക്തിപരമായി ഏറ്റെടുത്ത കാര്യം പങ്കുവെച്ചുകൊണ്ട് സൗന്ദര്യ ഇൻസ്റ്റാഗ്രാമിൽ  പേരക്കുട്ടിയ്‌ക്കൊപ്പമുള്ള രജനികാന്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചത്.

സ്ക്രീനിലും, സ്ക്രീന് പുറത്തും എന്‍റെ പിതാവ് ഒരു സൂപ്പര്‍ഹീറോയാണ് എന്ന് പറയുന്ന സൗന്ദര്യ മികച്ച മുത്തച്ഛന്‍, ബെസ്റ്റ് അച്ഛന്‍ തുടങ്ങിയ ഹാഷ്ടാഗുകളും തന്‍റെ പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. സ്‌കൂളിൽ പോകുന്നതിൽ അസ്വസ്ഥനായ തൻ്റെ പേരക്കുട്ടിയെ രജനികാന്ത് ചൂണ്ടിക്കാണിക്കുന്നതാണ് സൗന്ദര്യ പങ്കുവെച്ച ആദ്യ ചിത്രം. രണ്ടാമത്തേത് അവനെ തൻ്റെ കൊച്ചുമകൻ്റെ ക്ലാസ് മുറിയിൽ ആവേശഭരിതരായ വിദ്യാർത്ഥികള്‍ക്കിടയില്‍ രജനികാന്ത് സംവദിച്ചു.

ഈ വർഷം ഒക്ടോബറിൽ പുറത്തിറങ്ങുന്ന ടിജെ ജ്ഞാനവേലിൻ്റെ വേട്ടൈയനിലാണ് രജനികാന്തിന്‍റെ പുറത്ത് എത്താനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സത്യരാജ്, ശ്രുതി ഹാസൻ എന്നിവർക്കൊപ്പമുള്ള ലോകേഷ് കനകരാജിൻ്റെ കൂലി എന്ന ചിത്രം ഇപ്പോള്‍ ഷൂട്ടിലാണ്.

'ഞാന്‍ പിന്നെ നിങ്ങളുടെ വീട്ടില്‍ വന്നിരിക്കാം': ട്രോളുന്നവരോട് പ്രതികരിച്ച് അക്ഷയ് കുമാര്‍

'മാന്ത്രികൻ പണി തുടങ്ങി': വിജയ് ചിത്രം 'ഗോട്ട്' പുതിയ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകന്‍
 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ