വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത മനിതൻ' തിയറ്ററുകളിലേക്ക്

Published : Jul 26, 2024, 06:30 PM IST
വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത മനിതൻ' തിയറ്ററുകളിലേക്ക്

Synopsis

വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം

പിച്ചക്കാരൻ 2 എന്ന ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം മഴൈ പിടിക്കാത മനിതൻ ഓഗസ്റ്റ് രണ്ടിന് ലോകമാകെ പ്രദർശനത്തിനെത്തുന്നു. കന്നഡ സിനിമയിലെ രണ്ട് ശ്രദ്ധേയ താരങ്ങളുടെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ധനഞ്ജയയും പൃഥ്വി അമ്പാറുമാണ് അത്. ശരത്കുമാര്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ്, സുരേന്ദര്‍ താക്കൂര്‍, പ്രണിതി, രമണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ക്യാപ്റ്റന്‍ വിജയകാന്തിനുള്ള ആദരമാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മേഘ ആകാശ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇൻഫിനിറ്റി ഫിലിംസിന്‍റെ ബാനറില്‍ കമൽ ബോറ, ഡി ലളിത, ബി പ്രദീപ്, പങ്കജ് ബോറ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മിൽട്ടൺ നിർവ്വഹിക്കുന്നു. ജാഗ്വർ സ്റ്റുഡിയോസിനു വേണ്ടി ബി വിനോദ് ജയിൻ, സൻഹ സ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്ന് മഴൈ പിടിക്കാത മനിതൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്.

ദാമന്‍- ദിയുവിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു തമിഴ് സിനിമ ആദ്യമായാണ് ഇവിടെ ചിത്രീകരിച്ചത്. സംഗീതം അച്ചു രാജാമണി, വിജയ് ആന്‍റണി, എഡിറ്റിംഗ് കെ എല്‍ പ്രവീണ്‍.

ALSO READ : ജീത്തുവിന്‍റെ നായകനായി ബേസില്‍; 'നുണക്കുഴി'യിലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്