'ജയിലറി'ൽ വില്ലനാകേണ്ടി ഇരുന്നത് മമ്മൂട്ടി ? ഫോൺ വിളിച്ച് വേഷം ഉറപ്പിച്ചു, പക്ഷേ..; രജനികാന്ത്

Published : Jul 30, 2023, 08:38 AM ISTUpdated : Jul 30, 2023, 08:40 AM IST
'ജയിലറി'ൽ വില്ലനാകേണ്ടി ഇരുന്നത് മമ്മൂട്ടി ? ഫോൺ വിളിച്ച് വേഷം ഉറപ്പിച്ചു, പക്ഷേ..; രജനികാന്ത്

Synopsis

ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു രജനികാന്തിന്‍റെ പ്രതികരണം. 

മിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്ത് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാലും ജയിലറിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെ സിനിമക്കായി കാത്തിരിക്കുക ആണ് മലയാളികളും. ജയിലറുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ വില്ലനായി വിനായകൻ വന്നതിനെ കുറിച്ച് രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ആദ്യം വലിയൊരു സ്റ്റാറിനെയാണ് വില്ലനായി തീരുമാനിച്ചതെന്ന് രജനികാന്ത് പറയുന്നു. എന്നാൽ ഫൈറ്റ് സീനൊക്കെ ഉണ്ട്. അദ്ദേഹത്തെ അടിക്കാൻ തനിക്ക് സാധിക്കില്ല എന്ന ചിന്തയിൽ ആ തീരുമാനം മാറ്റിയെന്ന് രജനികാന്ത് പറയുന്നു. ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, രജനി പറഞ്ഞ നടൻ മമ്മൂട്ടി ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രജനികാന്ത് പ്രസംഗിക്കുമ്പോൾ സംവിധായകൻ നെൽസൺ അടുത്തിരുന്ന ആളോട് മമ്മൂട്ടി എന്ന് പറയുന്ന വീഡിയോ വൈറൽ ആണ്. 

രജനികാന്തിന്റെ വാക്കുകൾ

ഒരു പേര് സജക്ഷനിലേക്ക് വന്നു. വലിയ സ്റ്റാറാണ്. വളരെ മികച്ച, കഴിവുള്ള ആര്‍ട്ടിസ്റ്റ്. എന്‍റെ നല്ല സുഹൃത്ത്. അദ്ദേഹം ചെയ്താല്‍ എങ്ങനെ ഉണ്ടാവുമെന്ന് നെല്‍സണ്‍ ചോദിച്ചു. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. സാറിന്‍റെ നല്ല സുഹൃത്തല്ലേ, സാറൊന്ന് ചോദിച്ചാല്‍ ഞാന്‍ പിന്നെ ഫോളോ അപ്പ് ചെയ്തേക്കാമെന്ന് നെല്‍സണ്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ച് ഈ റോളിന്‍റെ കാര്യം സംസാരിച്ചു. വില്ലന്‍ കഥാപാത്രമാണ് പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ് നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും. ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് പറഞ്ഞു. ഇത് കേട്ട് സംവിധായകനോട് വന്ന് കഥ പറയാന്‍ എന്നോട് അദ്ദേഹം പറഞ്ഞു. എനിക്ക് വലിയ സന്തോഷം ആയി. അദ്ദേഹം സമ്മതിച്ച കാര്യം ഞാന്‍ നെല്‍സനോട് പറഞ്ഞു. നെല്‍സണ്‍ കഥ പറഞ്ഞിട്ട് അദ്ദേഹം ചെയ്യാമെന്നും സമ്മതിച്ചു. പക്ഷേ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. കഥാപാത്രം ഇങ്ങനെയാണ്, എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു. ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ വന്നു. ഞാന്‍ എന്ത് ചിന്തിച്ചോ അത് തന്നെ അദ്ദേഹവും പറഞ്ഞു. പിന്നാലെ വിനായകന്റെ ഗെറ്റപ്പ് എന്നെ കാണിക്കുക ആയിരുന്നു. 

‘കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് ജനങ്ങൾ’; രോഷം പങ്കിട്ട് സിദ്ദിഖ്

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍