'പിന്നീട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിൽ ഐശ്വര്യ റായ്‌ക്ക് വേണ്ടി ഒരു വർഷമൊക്കെ കാത്തിരിക്കാൻ തയ്യാറായിരുന്നു'; ആ സിനിമയെ കുറിച്ച് രജനികാന്ത്

Published : Dec 10, 2025, 07:57 AM IST
Aishwarya Rai and Rajinikanth

Synopsis

രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് 'പടയപ്പ' ഡിസംബർ 12-ന് വീണ്ടും തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിലെ ശ്രദ്ധേയമായ നീലാംബരി എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ഐശ്വര്യ റായിയെ ആയിരുന്നുവെന്ന് രജനികാന്ത് വെളിപ്പെടുത്തി.

രജനികാന്തിന്റെ കരിയിലെ ഏറ്റവും ശക്തമായ സിനിമകളിലൊന്നാണ് കെ.എസ് രവികുമാർ സംവിധാനം ചെയ്ത പടയപ്പ. 1999 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ രജനിയുടെ കഥാപാത്രം ഇന്നും ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. കൂടാതെ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു. പടയപ്പയുടെ രണ്ടാം ഭാഗവും കഴിഞ്ഞ ദിവസം രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. പടയപ്പ റീ റിലീസായും എത്തുന്നുണ്ട്. ഡിസംബർ 12 മുതലാണ് ചിത്രമെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം സമീപിച്ചത് ഐശ്വര്യ റായ്‌യെ ആണെന്ന് വെളിപ്പെടുത്തിരിയിരിക്കുകയാണ് രജനികാന്ത്. ഐശ്വര്യക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറയിരുന്നുവെന്നും, എന്നാൽ അവരിൽ നിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്നും രജനികാന്ത് പറയുന്നു. റീ റിലീസുമായി ബന്ധപ്പെട്ട വീഡിയോയിലായിരുന്നു രജനികാന്ത് ചിത്രടാതെ കുറിച്ച് പറഞ്ഞത്.

"സിനിമയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്റെ മനസിൽ ഐശ്വര്യ റായ് ആയിരുന്നു. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. ഞങ്ങൾ അവരെ സമീപിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യ റായ് തന്നില്ല. ഇപ്പോൾ തിരക്കാണെന്നും പിന്നീട് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷമൊക്കെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അവർക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു. പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്." രജനികാന്ത് പറയുന്നു.

"ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയൊക്കെ പരിഗണിച്ചതായിരുന്നു. പക്ഷേ, അവർക്കാർക്കും ഐശ്വര്യയെപ്പോലെ പവർഫുള്ളായി പെർഫോം ചെയ്യാൻ സാധിക്കില്ലെന്ന് തോന്നി. അപ്പോൾ രവിയാണ് 'രമ്യാ കൃഷ്ണൻ ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത്. ആദ്യം എനിക്ക് രമ്യാ കൃഷ്ണന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ആ കഥാപാത്രത്തെപ്പോലെ ഡാൻസും ഡയലോഗ് ഡെലിവറിയുമൊക്കെ രമ്യക്ക് ചെയ്യാൻ സാധിക്കുമെന്ന് സംവിധായകൻ അറിയിച്ചു അങ്ങനെയാണ് നീലാംബരി രമ്യാ കൃഷ്ണനിലേക്ക് എത്തിയത്." രജനികാന്ത് കൂട്ടിച്ചേർത്തു.

ഡിസംബർ 12നാണ് പടയപ്പ് വീണ്ടും തിയറ്ററിൽ എത്തുന്നത്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിൽ രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു
ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ