വിദഗ്‍ധ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക്

Published : Jun 17, 2021, 02:31 PM IST
വിദഗ്‍ധ ചികിത്സയ്ക്കായി രജനീകാന്ത് അമേരിക്കയിലേക്ക്

Synopsis

കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്‍ധ ഡോക്ടർമാർ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് വിദഗ്‍ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. അദ്ദേഹം ശനിയാഴ്ച യുഎസിലേക്ക് തിരിക്കുമെന്ന് ഓഫീസ് അറിയിച്ചു. ഇടയ്ക്ക് നടത്താറുള്ള വിദഗ്‍ധ പരിശോധനയ്ക്കായാണ് പോകുന്നതെന്നാണ് അറിയിപ്പ്. പ്രത്യേക വിമാനത്തിലാവും യാത്ര.

കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിലെ വിദഗ്‍ധ ഡോക്ടർമാർ പോയസ് ഗാര്‍ഡനിലെ വസതിയിലെത്തി അദ്ദേഹത്തെ പരിശോധിച്ചിരുന്നു. നാല് വർഷങ്ങൾക്കു മുന്‍പ് രജനീകാന്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. ഇതിന്‍റെ ഭാഗമായുള്ള പരിശോധനകൾക്കായാണ് യാത്ര. ഹൈദരാബാദിൽ ചിത്രീകരണം നടക്കുന്ന അണ്ണാത്തെ സിനിമയിലെ പ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് താരം പൂർത്തിയാക്കിയിരുന്നു.

തന്‍റെ ആരോഗ്യപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് കഴിഞ്ഞ വര്‍ഷാവസാനം രജനി പ്രഖ്യാപിച്ചത്. കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായ അദ്ദേഹത്തെ ചിത്രീകരണം നടക്കുകയായിരുന്ന 'അണ്ണാത്തെ'യുടെ ലൊക്കേഷനില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു ആരാധകരെ നിരാശയിലാക്കിയ പ്രഖ്യാപനം. അതേസമയം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് രജനിയുടെ പുതിയ ചിത്രമായ, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീന, ഖുഷ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, ജാക്കി ഷ്രോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, സൂരി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയ ശ്രീനിവാസൻ
'ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി': ശ്രീനിവാസന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്